കണ്ണുചിമ്മും മുന്‍പെ അത് സംഭവിച്ചു, മൂന്നു സെക്കന്‍ഡിനുളളില്‍ ടൗണ്‍ ഒലിച്ചുപോയി 

പ്രളയത്തില്‍ ഇടുക്കി പന്നിയാര്‍കുട്ടി ടൗണ്‍ ഒലിച്ചുപോയത് വെറും മൂന്ന് സെക്കന്‍ഡില്‍
കണ്ണുചിമ്മും മുന്‍പെ അത് സംഭവിച്ചു, മൂന്നു സെക്കന്‍ഡിനുളളില്‍ ടൗണ്‍ ഒലിച്ചുപോയി 

രാജാക്കാട്: പ്രളയത്തില്‍ ഇടുക്കി പന്നിയാര്‍കുട്ടി ടൗണ്‍ ഒലിച്ചുപോയത് വെറും മൂന്ന് സെക്കന്‍ഡില്‍. കഴിഞ്ഞ മാസം 17ന് ഉച്ചയ്ക്കു 2.30ന് ആയിരുന്നു പന്നിയാര്‍കുട്ടി ടൗണ്‍ ഒലിച്ചുപോയത്. ശക്തമായ മഴയെ തുടര്‍ന്നു മാട്ടുപ്പെട്ടി, പൊന്‍മുടി അണക്കെട്ടുകള്‍ തുറന്നുവിട്ടതും മലയിടിഞ്ഞതുമാണ് നിമിഷങ്ങള്‍ക്കകം പന്നിയാര്‍ കുട്ടി ടൗണിന്റെ വിധിയെഴുതിയത്. 

14നു രാവിലെ 11നു ദേവികുളം സബ് കലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ പന്നിയാര്‍കുട്ടിയിലെത്തി ജനങ്ങളോടു മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചു. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു പിറ്റേദിവസം പുലര്‍ച്ചെ രണ്ടിനു പല വീടുകളിലും വെള്ളം കയറി. 16നു രാവിലെ പുഴയിലെ ജലനിരപ്പ് താഴ്ന്നു. 

17ന് രാവിലെ നല്ല കാലാവസ്ഥയായിരുന്നു. ഉച്ചയ്ക്കു 12നു പന്നിയാര്‍കുട്ടി ടൗണില്‍ നേരിയ മലയിടിച്ചിലുണ്ടായി. 2.30നു മലയിടിഞ്ഞു പുഴയില്‍ പതിച്ചു. ആഘാതത്തില്‍ പുഴയില്‍ വെള്ളം ഉയര്‍ന്നു. തുടര്‍ന്നു പുഴയ്ക്ക് അക്കരെയുള്ള വീടുകളില്‍ വെള്ളം കയറി. തുടര്‍ന്ന് പ്രളയജലം പന്നിയാര്‍ കുട്ടി ടൗണിനേയും എടുത്തുകൊണ്ടുപോകുകയായിരുന്നു.  

മലയുടെ മുകളില്‍നിന്നു വലിയൊരു ഭാഗം ഊര്‍ന്നുവന്നു. ശബ്ദം ഇല്ലായിരുന്നു. മലയിടിഞ്ഞു പുഴയിലേക്കു പതിച്ചതിനെ തുടര്‍ന്ന് 75 അടി ഉയരത്തില്‍ വെള്ളം പൊങ്ങി. സുനാമിത്തിരമാല പോലെയായിരുന്നു അത്. തൊട്ടടുത്ത നിമിഷം ഈ വെള്ളം പുഴയുടെ മറുകരയിലേക്ക് ഇരച്ചുകയറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com