കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെ; പരാതിയുമായി യുവാവ് 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ് രംഗത്ത്
കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെ; പരാതിയുമായി യുവാവ് 

വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ് രംഗത്ത്. വിദേശത്ത് ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡിവൈഎസ്പി ഓഫീസിനെ സമീപിച്ചത്.  മൂന്ന് മാസം മുമ്പ് വീട് വിട്ടിറങ്ങിയതാണ് ഭാര്യയെന്നും തന്റെ രണ്ട് മക്കളേയും ഇവര്‍ കൂടെ കൂട്ടിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. നിയമപരമായി തങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും യുവാവ് അവകാശപ്പെടുന്നു.

ബുധനാഴ്ചയായിരുന്നു കിര്‍മാണി മനോജ് എന്ന മാഹി പന്തക്കല്‍ സ്വദേശി മനോജ് കുമാറിന്റെ വിവാഹം. ടി.പി വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപരന്ത്യം തടവില്‍ കഴിയുന്ന മനോജ് പതിനൊന്ന് ദിവസത്തെ പരോളിലിറങ്ങിയാണ് വിവാഹം കഴിച്ചത്. മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൊണ്ട് പോയ തന്റെ മക്കളെ വിട്ട് കിട്ടണമെന്നും യുവാവ് പരാതിയില്‍ പറയുന്നു.

ടി.പി ചന്ദ്രശേഖരന്റെ നാട്ടുകാരി കൂടിയായ യുവതിയെ മനോജ് വടകരയില്‍ നിന്നും 800 കിലോമീറ്റര്‍ അപ്പുറത്തുള്ള പുതുച്ചേരി സിന്ധാന്തന്‍ കോവില്‍ വച്ചാണ് താലി കെട്ടിയത്. വിവാദം പേടിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com