'ഓനാ ഹൈ ബീം ലൈറ്റ്ട്ട് കഴിഞ്ഞാ, ന്റെ സാറേ... ' ; വൈറലായി വീണ്ടും കേരളാ പൊലീസ്

പൊതു നിരത്തുകളില്‍ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനുള്ള ബോധവത്കരണമായാണ്
'ഓനാ ഹൈ ബീം ലൈറ്റ്ട്ട് കഴിഞ്ഞാ, ന്റെ സാറേ... ' ; വൈറലായി വീണ്ടും കേരളാ പൊലീസ്

കേരള പൊലീസിന്റെ ട്രോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. പൊതു നിരത്തുകളില്‍ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനുള്ള ബോധവത്കരണമായാണ് 'തട്ടത്തിന്‍ മറയത്ത്' എന്ന സിനിമയിലെ സംഭാഷണ ശകലത്തെ കൂട്ട് പിടിച്ച് ട്രാഫിക് പൊലീസ് ട്രോള്‍ ഇറക്കിയത്. എന്തായാലും സംഗതി ഏറ്റു. നിമിഷങ്ങള്‍ക്കകം ട്രോള്‍ വൈറലാവുകയായിരുന്നു. 

HIGH BEAM ലൈറ്റ് ഉപയോഗിക്കുമ്പോള്‍ പ്രകാശം എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറെ  അല്പനേരത്തേയ്ക്ക് അന്ധനാക്കുകയും ആ വാഹനം നമ്മുടെ വാഹനത്തിലേക്ക് വന്നിടിക്കാനുള്ള സാധ്യതയോ, റോഡില്‍ നിന്ന് പുറത്തേയ്ക്ക് മാറി അപകടമുണ്ടാകാനുള്ള സാധ്യതയോ ഉണ്ടാക്കുന്നു.

എതിരെ വരുന്ന വാഹനം നിങ്ങളുടെ വാഹനവുമായി 50 മീറ്റര്‍ അകലമെത്തുമ്പോഴെങ്കിലും LOW BEAM ലേയ്ക്ക് മാറണം എന്ന് ബോധവത്കരണം നടത്താനും പൊലീസിലെ ട്രോളന്‍മാര്‍ മറന്നിട്ടില്ല.

ട്രോളുകളിലൂടെയുള്ള കേരള പൊലീസിന്റെ ബോധവത്കരണ പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com