ഇനി ആര്‍ത്തവകാലത്ത് ക്ഷേത്രദര്‍ശനം നടത്താം; ശാരീരികമായ അവസ്ഥകള്‍ അവകാശത്തെ ഹനിക്കരുതെന്ന് സുപ്രീംകോടതി

ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമ പിന്‍ബലമേകുന്ന നിയമം സുപ്രീംകോടതി റദ്ദാക്കി
ഇനി ആര്‍ത്തവകാലത്ത് ക്ഷേത്രദര്‍ശനം നടത്താം; ശാരീരികമായ അവസ്ഥകള്‍ അവകാശത്തെ ഹനിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമ പിന്‍ബലമേകുന്ന നിയമം സുപ്രീംകോടതി റദ്ദാക്കി. 1965ലെ കേരള ഹിന്ദു പൊതു ആരാധാലയ പ്രവേശന ചട്ടത്തിലെ മൂന്നാം(ബി) വകുപ്പാണ് റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 25 എല്ലാവരെയും സംരക്ഷിക്കുന്നു. ശാരീരികമായ അവസ്ഥകള്‍ ആരാധനാ അവകാശത്തെ ഹനിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. 

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന ചരിത്ര വിധിയിലാണ് കാലങ്ങളായി നിലനിന്നിരുന്ന നിയമം സുപ്രീംകോടതി റദ്ദാക്കിയത്. ഭക്തിയില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ലിംഗ വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിക്കുന്നതാണ്. സ്ത്രീകളെ ഒരു തരത്തിലും പുരുഷന്മാരുടെ കീഴെയായി കാണാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് തരംതാഴ്ത്തുന്നതിന് തുല്യമാണ്. ശാരീരികവും ജൈവികവുമായ കാരണങ്ങള്‍ വിവേചനത്തിന് കാരണമാകരുതെന്നും കോടതി നിരീക്ഷിച്ചു.

അയ്യപ്പ ഭക്തര്‍ എന്നത് പ്രത്യേക മതവിഭാഗമല്ല.ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമ പിന്‍ബലമേകുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശന ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് കോടതി റദ്ദാക്കി. ആര്‍ട്ടിക്കിള്‍ 25 എല്ലാവരെയും സംരക്ഷിക്കുന്നു. ശാരീരികമായ അവസ്ഥകള്‍ ആരാധനാ അവകാശത്തെ ഹനിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാര്‍ ഏകാഭിപ്രായം നടത്തിയപ്പോള്‍. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു പുറമേ ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com