ക്ലാസില്‍ സംസാരിച്ചതിന് അഞ്ചാം ക്ലാസുകാരനെ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ചു; പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ക്ലാസില്‍ സംസാരിച്ചതിന് അഞ്ചാം ക്ലാസുകാരനെ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ചു -  പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
ക്ലാസില്‍ സംസാരിച്ചതിന് അഞ്ചാം ക്ലാസുകാരനെ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ചു; പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കൊട്ടാരക്കരയില്‍ അഞ്ചാംക്ലാസുകാരന് പ്രധാന അധ്യാപികയുടെ ക്രൂര മര്‍ദനം. കുട്ടിയെ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കന്യാസ്ത്രീയായ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപികയുടെ ക്രൂരമര്‍ദനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും രംഗത്തെത്തയിരുന്നു. 

കൊട്ടാരക്കര കലയപുരം സെന്റ്‌തെരേസാസ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയായ അഖിലേഷിനാണ് മര്‍ദനമേറ്റത്. പ്രധാനഅധ്യാപികയായ സിസ്റ്റര്‍ ജോബിന്‍ മൊബൈല്‍ ഫോണുകൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ക്ലാസില്‍ സംസാരിച്ചതിനാണ് അധ്യാപിക മര്‍ദ്ദിച്ചതെന്നാണ് കുട്ടി പറയുന്നത്

സംസാരശേഷിയും കേള്‍വി ശേഷിയുമില്ലാത്തവരാണ് അഖിലേഷിന്റെ മാതാപിതാക്കള്‍. പ്രധാന അധ്യാപികയ്ക്ക് കൈയബദ്ധം പറ്റിയതാണെന്നും ഇവരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com