ലോഗിന്‍ ചെയ്യൂ, വിശദാംശങ്ങള്‍ അറിയാം; ചോര്‍ന്നത് അഞ്ച് കോടി ഫെയ്‌സ് ബുക്ക് വിവരങ്ങള്‍

സുരക്ഷാപ്പിഴവ് മൂലം അഞ്ച് കോടി പേരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങൾ ചോർന്നതായി ഫെയ്സ് ബുക്ക് വെളിപ്പെടുത്തി
ലോഗിന്‍ ചെയ്യൂ, വിശദാംശങ്ങള്‍ അറിയാം; ചോര്‍ന്നത് അഞ്ച് കോടി ഫെയ്‌സ് ബുക്ക് വിവരങ്ങള്‍

ന്യൂ​യോ​ര്‍​ക്ക്:  സുരക്ഷാപ്പിഴവ് മൂലം അഞ്ച് കോടി പേരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങൾ ചോർന്നതായി ഫെയ്സ് ബുക്ക് വെളിപ്പെടുത്തി. ഫെയ്സ്ബുക്കിലെക്ക് ലോ​ഗിൻ ചെയ്യാൻ ഹാക്കറെ അനുവ​ദിക്കുന്ന രീതിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്ന് ഫെയ്സ്ബുക്ക് സിഇഒ സക്കർ ബർ​ഗ് പറഞ്ഞു. സാങ്കേതിക വീഴ്ച കണ്ടെത്തി പരിഹരിച്ചതായും ഫെയ്സ്ബുക്ക് അറിയിച്ചു. 'വ്യൂ ​ആ​സ്'(View As) എ​ന്ന ‌ഫീ​ച്ച​ര്‍ ചൂ​ഷ​ണം ചെ​യ്താ​ണ് ര​ഹ​സ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടേ ഉ​ള്ളൂ​വെ​ന്നും വി​വ​ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ടോ​യെ​ന്നു കൃ​ത്യ​മാ​യി പ​റ​യാ​നാ​വി​ല്ലെ​ന്നും ഫേ​സ്ബു​ക്ക് പ​റ​ഞ്ഞു.

സ്പെ​ഷ്യ​ല്‍ ഡി​ജി​റ്റ​ല്‍ കീ ​വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ഹാ​ക്ക​ര്‍​മാ​ര്‍ ഫേ​സ്ബു​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ ക​യ​റു​ക​യാ​യി​രു​ന്നു. നു​ഴ​ഞ്ഞു​ക​യ​റി​യ ഹാ​ക്ക​ര്‍​മാ​രെ കു​റി​ച്ച്‌ അ​റി​വാ​യി​ട്ടി​ല്ല. ഫേ​സ്ബു​ക്ക് കോ​ഡി​ലു​ണ്ടാ​യ സു​ര​ക്ഷാ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും ക​മ്ബ​നി മേ​ധാ​വി മാ​ര്‍​ക് സു​ക്ക​ര്‍​ബ​ര്‍​ഗ് അ​റി​യി​ച്ചു.ബാധിക്കപ്പെട്ടവരുടെ അക്കൗണ്ടുകൾ സംരക്ഷിക്കാനുള്ള കരുതൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. ലോ​ഗിൻ ചെയ്യുമ്പോൾ ഇക്കാര്യം സംബന്ധിച്ച വിശദാംശങ്ങൾ ലഭിക്കും

ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഫേ​സ്ബു​ക്കി​ന് നേ​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. നേ​ര​ത്തെ, സോ​ഫ്റ്റ് വെ​യ​ര്‍ ബ​ഗ് വ​ഴി ഹാ​ക്ക​ര്‍​മാ​ര്‍​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ സെ​റ്റിം​ഗ്സി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന വി​വ​രം ഫേ​സ്ബു​ക്കി​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com