ഈ പ്രതിമ തേച്ചുമിനുക്കേണ്ടി വരുമോ? 

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും ലഭിച്ചില്ലെങ്കിലും മൊത്തത്തില്‍ ചിത്രംമാറി എന്നതാണ് ഒന്നുമുതല്‍ അഞ്ച് ഘട്ടങ്ങള്‍ വരെയുള്ള വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്‌
ഈ പ്രതിമ തേച്ചുമിനുക്കേണ്ടി വരുമോ? 

ലഖ്‌നോ:  രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് യുപി തെരഞ്ഞെടുപ്പ്. ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീര്‍പ്പറിയാന്‍ ദിവസങ്ങള്‍മാത്രം. തൂക്ക്്് മന്ത്രിസഭയ്ക്ക് സാധ്യത കല്‍പ്പിക്കുന്നവരും വിരളമല്ല. അഖിലേഷ് സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്ന് ചിലര്‍ വാദിക്കുമ്പോള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ പത്തുശതമാനം വോട്ടുകള്‍ കുറഞ്ഞാലും പാട്ടും പാടി അധികാരത്തിലെത്തുമെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. ഇനിയുള്ളത് ബോണസ് വോട്ടുകളാണെ്ന്ന് പ്രധാനമന്ത്രി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. കോണ്‍ഗ്രസാകാട്ടെ പഴയ പ്രതാപമെല്ലാം നഷ്ടമായി അഖിലേഷിനൊപ്പം ചേര്‍ന്ന് യുപിയില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലുമാണ്. അപ്പോഴെല്ലാം എല്ലാവരും മറന്നുപോയിരുന്നു മായാവതിയെ. എന്നാല്‍ തിരസ്‌കരിച്ചവര്‍ക്കെല്ലാം ഒരേ പോലെ പറയേണ്ടി വരുന്നു മായാവതി തിരിച്ചെത്തിയേക്കുമെന്ന്.

ബി എസ് പി പുറന്തള്ളപ്പെടാമെന്ന പ്രതീതി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മാറിവരുന്നു.ഒരു പക്ഷെ ബിജെപി പിന്തുണയോടെ വീണ്ടും മായാവതി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് കരുതുന്നവരുമുണ്ട്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കൃത്യമായി ഇത്തവണ ഉത്തര്‍പ്രദേശ് ഗോദയില്‍ രാഷ്ട്രീയം പറയുന്നത് മായാവതിയാണ്. കേന്ദ്രസംസ്ഥാന സര്‍്ക്കാരുകടെ ജനവിരുദ്ധനയങ്ങള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്ര ബിന്ദു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും ലഭിച്ചില്ലെങ്കിലും മൊത്തത്തില്‍ ചിത്രംമാറി എന്നതാണ് ഒന്നുമുതല്‍ അഞ്ച് ഘട്ടങ്ങള്‍ വരെയുള്ള വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. അധികാരത്തിലെത്തിയതോടെ മോദിയുടെ ദളിത് വിരുദ്ധ നയങ്ങള്‍ തങ്ങള്‍ക്കനുകൂലമാകുന്നതുപോലെ ന്യൂനപക്ഷ പലായനത്തിന് ഇടയാക്കിയ ദാദ്രി, മുസഫര്‍നഗര്‍ സംഭവങ്ങള്‍ എസ്പി വിരുദ്ധമാകുമെന്നും ബിഎസ്പി പ്രതീക്ഷിക്കുന്നു. കൂടാതെ സംസ്ഥാനത്തെ ക്രമസമാധാനനില, ഭരണവിരുദ്ധവികാരം, മോദിയോടുള്ള അമര്‍ഷം എന്നിവയെല്ലാം പാര്‍ട്ടിയുടെ വോട്ടുശതമാനം വര്‍ധിപ്പിക്കുന്ന ഘടകങ്ങളായി ബി.എസ്.പി കേന്ദ്രങ്ങള്‍ കണക്കാക്കുന്നു. 

യു.പിയില്‍ 30 ശതമാനം മുസ്ലിം വോട്ടുള്ള എഴുപതിലേറെ മണ്ഡലങ്ങളുണ്ട്. അത് മുന്നില്‍ കണ്ട് തന്നെയാണ് ബിഎസ്പി പട്ടികയില്‍ 97 സ്ഥാനാര്‍ത്ഥികള്‍ ഇടം പിടിച്ചത്. ദളിത് വിഭാഗങ്ങളില്‍ നിന്ന് 86 പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത്. ബിഎസ്പിയുടെ തെരഞ്ഞെടുപ്പ് റാലികളിലെ ആള്‍ക്കൂട്ടവും മായാവതി തിരിച്ചെത്തുമെന്ന പ്രതീക്ഷകളാണ് നല്‍കുന്നത്. ഒരിക്കല്‍ പ്രതിമ തകര്‍ത്തവര്‍ തന്നെ തന്റെ പ്രതിമ തുടച്ച് മിനുക്കുമോ എന്ന് കാത്തിരുന്ന് കാണാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com