സെന്റ് പീറ്റേഴ്‌സബര്‍ഗിലെ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനം പത്തുപേര്‍ കൊല്ലപ്പെട്ടു

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു - നിരവധി പേര്‍ക്ക് പരുക്കേറ്റു
സെന്റ് പീറ്റേഴ്‌സബര്‍ഗിലെ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനം പത്തുപേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ:  സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാ ടാസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

രണ്ടു സ്റ്റേഷനുകളിലായാണ് സ്‌ഫോടനം നടന്നത്.  സംഭവത്തെ തുടര്‍ന്ന് മൂന്ന് സ്‌റ്റേഷനുകള്‍ അടച്ചതായി പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ പഴുതില്ലാത്ത അന്വേഷണം നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിന്‍ പുടിന്‍  അറിയിച്ചു. സ്‌ഫോടനത്തിന് ഇടയാക്കിയ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഭീകരബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സംഭവത്തെ തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇനിയും ആക്രമണ സാധ്യതയുണ്ടെന്ന രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com