ഇന്ത്യയുടെ പ്രതിഷേധം;   ഖേദം പ്രകടിപ്പിച്ച് പലസ്തീന്‍; ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട അംബാസിഡറെ തിരിച്ചു വിളിച്ചു 

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഫാഫിസ് സയീദുമായി പാകിസ്ഥാനില്‍ തങ്ങളുടെ പ്രതിനിധി വേദി പങ്കിട്ടതില്‍ ഖേദം പ്രകടിപ്പിച്ച് പലസ്തീന്‍
ഇന്ത്യയുടെ പ്രതിഷേധം;   ഖേദം പ്രകടിപ്പിച്ച് പലസ്തീന്‍; ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട അംബാസിഡറെ തിരിച്ചു വിളിച്ചു 

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഫാഫിസ് സയീദുമായി പാകിസ്ഥാനില്‍ തങ്ങളുടെ പ്രതിനിധി വേദി പങ്കിട്ടതില്‍ ഖേദം പ്രകടിപ്പിച്ച് പലസ്തീന്‍.അംബാസിഡറെ തിരിച്ചു വിളിച്ചു. ഇന്ത്യയുടെ ശരക്തമായ പ്രതിഷേധെേത്ത തുടര്‍ന്നാണ് പലസ്തീന്‍ ഖേദം പ്രകടിപ്പിച്ചത്. ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി അദ് നം അബു അല്‍ ഹൈജയാണ് അംബാസിഡറെ തിരിച്ചു വിളിച്ച കാര്യം സ്ഥിരീകരിച്ചത്.

ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയും രാജ്യാന്തര ഭീകരവാദി യായി പ്രഖ്യാപിച്ച ഹാഫിസ് സയീദിനൊപ്പം വെള്ളിയാഴ്ച റാവല്‍ പിണ്ടിയില്‍ നടന്ന റാലിയിലാണ് പലസ്തീന്‍ അംബാസിഡര്‍ പങ്കെടുത്തത്.സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ദിഫ ഇ പാക്കിസ്ഥാന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു റാലി. 

ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ഇന്ത്യ പലസ്തീനെ ശക്തമായ പ്രധിഷേധം അറിയിച്ചു.ഖേദം പ്രകടിപ്പിച്ച പലസ്തീന്‍ തീവ്രവാദത്തിന് എതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഒപ്പം നില്‍ക്കുമെന്നും ഉറപ്പ് നല്‍കി.ഇതിനു പിന്നാലെയാണ് അംബാസിഡറെ തിരിച്ചു വിളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com