മനിലയില്‍ തോക്കുധാരി കസിനോയ്ക്ക് തീയിട്ടു; 30 മരണം 

അജ്ഞാതനായ തോക്കുധാരി അക്രമശേഷം സ്വയം വെടിവെച്ചു മരിച്ചു
മനിലയില്‍ തോക്കുധാരി കസിനോയ്ക്ക് തീയിട്ടു; 30 മരണം 

മനില: ഫിലിപ്പിന്‍സില്‍ തോക്കുധാരി കസിനോയ്ക്ക് തീയിട്ടു.30ല്‍കൂടുതല്‍ ആളുകള്‍ മരിച്ചതായി രാജ്യാന്താര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പിന്‍സിലെ തസ്ഥാന നഗരമായ മനിലയാണ് സംഭവം നടന്നത്. റിസോര്‍ട്ട് വേള്‍ഡ് കോംപ്ലക്‌സിലാണ് ഇന്നലെ രാത്രി അക്രമം നടന്നത്. പുക ശ്വസിച്ചും ശ്വാസം മുട്ടിയുമാണ് ആളുകള്‍ മരിച്ചതെന്ന് ഫിലിപ്പിന്‍സ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

അജ്ഞാതനായ തോക്കുധാരി അക്രമശേഷം സ്വയം വെടിവെച്ചു മരിച്ചു. അക്രമി വിദേശിയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എയര്‍ഫോഴ്‌സ് ബേസ് ക്യാമ്പിനും വിമാനത്താവളത്തിനും അടുത്താണ് അക്രമം നടന്ന കസിനോ സ്ഥിതി ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com