ഒബാമയുടേയും കനേഡിയന്‍ പ്രസിഡന്റിന്റേയും "ഹാങ് ഔട്ടില്‍" ത്രില്ലടിച്ച് സോഷ്യല്‍ മീഡിയ 

ബരാക്ക് ഒബാമയും, കനേഡിയന്‍ പ്രസിഡന്റും ഒരുമിച്ച് ഒരു റെസ്റ്റോറന്റില്‍ സംസാരിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
ഒബാമയുടേയും കനേഡിയന്‍ പ്രസിഡന്റിന്റേയും "ഹാങ് ഔട്ടില്‍" ത്രില്ലടിച്ച് സോഷ്യല്‍ മീഡിയ 

അമേരിക്കക്കാര്‍ക്കും കാനഡക്കാര്‍ക്കും മാത്രമല്ല...ലോകം മുഴുവന്‍ ആരാധകരുണ്ട് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രെഡ്യുവിനും. ഇരുവരും ഒരുമിച്ച് വന്നാലുള്ള കാര്യം പിന്നെ പറയേണ്ടല്ലോ...

ബരാക്ക് ഒബാമയും, കനേഡിയന്‍ പ്രസിഡന്റും ഒരുമിച്ച് ഒരു റെസ്റ്റോറന്റില്‍ സംസാരിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജസ്റ്റിന്‍ ട്രെഡ്യുവാണ് ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. 

കനേഡിയന്‍ നഗരമായ മോണ്‍ട്രിയയില്‍ ആദ്യമായി സന്ദര്‍ശനത്തിന്‌
 എത്തിയതായിരുന്നു ബരാക് ഒബാമ. മോണ്‍ട്രിയല്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ ഒബാമ സംസാരിക്കുകയും ചെയ്തു. പരിപാടികള്‍ക്ക് ശേഷമായിരുന്നു ഒബാമയും, ജസ്റ്റിന്‍ ട്രെഡ്യുവും ഒരു റസ്റ്റോറന്റില്‍ എത്തിയത്. 

ഫേസ്ബുക്കിലൂടെ ഈ ചിത്രം ഷെയര് ചെയ്ത് ഒു മണിക്കൂറിനകം 99000 റിയാക്ഷന്‍സാണ് ഇതിന് ലഭിച്ചിരിക്കുന്നത്. ട്വിറ്ററില്‍ എനര്‍ജറ്റിക്കായ രണ്ട് നേതാക്കളുടെ ഫോട്ടോയ്ക്ക് ലൈക്ക് 30000 കടന്നു, ഇന്‍സ്റ്റഗ്രാമിലാകട്ടെ 69000വും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com