ഖത്തറിനെതിരായ നീക്കങ്ങളെ പിന്തുണച്ച് ട്രംപ്; തീവ്രവാദം ഇല്ലാതാക്കുന്നതിന് സഹായിക്കും

ഖത്തര്‍ ചില തീവ്രവാദ ആശയങ്ങള്‍ വളര്‍ത്തുന്നതിനായി സഹായം നല്‍കുന്നുവെന്ന് സൗദി രാജാവിനോട് സൂചിപ്പിച്ചിരുന്നതായും ട്രംപ് ട്വീറ്റില്‍ പറയുന്നു
ഖത്തറിനെതിരായ നീക്കങ്ങളെ പിന്തുണച്ച് ട്രംപ്; തീവ്രവാദം ഇല്ലാതാക്കുന്നതിന് സഹായിക്കും

ഖത്തറിനെതിരയാ അറബ് രാജ്യങ്ങളുടെ നടപടിയെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കടുത്ത നടപടികള്‍ ഖത്തറിന് മേല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വീകരിച്ചതിന് പിന്നില്‍ അമേരിക്കയാണെന്ന വിലയിരുത്തല്‍ ഉയരുന്നതിനിടെയാണ് ട്രംപ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഭീകരവാദത്തിന്റെ അന്ത്യത്തിന് ഖത്തറിനെതിരായ നടപടി തുടക്കം കുറിക്കും. സൗദി അറേബ്യന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ചയായതായും ട്രംപ് ട്വീറ്റ് ചെയ്തു. സൗദി രാജാവിനേയും മറ്റ് അന്‍പതോളം രാഷ്ട്ര തലവന്മാരേയും കണ്ടതില്‍ ഫലമുണ്ടായി. ഖത്തര്‍ ചില തീവ്രവാദ ആശയങ്ങള്‍ വളര്‍ത്തുന്നതിനായി സഹായം നല്‍കുന്നുവെന്ന് സൗദി രാജാവിനോട് സൂചിപ്പിച്ചിരുന്നതായും ട്രംപ് ട്വീറ്റില്‍ പറയുന്നു. 

തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കി മേഖലയെ അസ്ഥിരപ്പെടുത്താന്‍ ഖത്തര്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് സൗദി, ബഹ്‌റൈന്‍,യുഎഇ,ലിബിയ,മാലിദ്വീപ്,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com