അമേരിക്കയില്‍ മുസ്‌ലിം വിരുദ്ധ വികാരം ആളിപ്പടരുന്നു; ശനിയാഴ്ച മാത്രം നടന്നത് 28ഓളം മുസ്‌ലിം വിരുദ്ധ റാലികള്‍

ഡൊണാല്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷമാണ് മുസ്‌ലിം വിരുദ്ധതയും ദേശീയതയും അമേരിക്കയില്‍ വര്‍ദ്ധിച്ചത്
അമേരിക്കയില്‍ മുസ്‌ലിം വിരുദ്ധ വികാരം ആളിപ്പടരുന്നു; ശനിയാഴ്ച മാത്രം നടന്നത് 28ഓളം മുസ്‌ലിം വിരുദ്ധ റാലികള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ നഗരങ്ങളില്‍ മുസ്‌ലിം വിരുദ്ധ പ്രകടനങ്ങളും മുസ്‌ലിങ്ങള്‍ക്ക് എതിരെയുള്ള അക്രമങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തീവ്ര ദേശീയവാദികളും വലതുപക്ഷക്കാരുമാണ് ജാഥകള്‍ക്കും അക്രമങ്ങള്‍ക്കും പിന്നിലെന്ന് വിവിധ ഉറവിടങ്ങളെ ഉദ്ദരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശനിയാഴച  തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ സംഘടിപ്പിച്ച മുസ്‌ലിം വിരുദ്ധ റാലികള്‍ അമേരിക്കയുടെ പ്രധാനപ്പെട്ട 28ഓളം നഗരങ്ങളിലാണ് നടന്നത്‌.
ഇസ്‌ലാമിക നിയമങ്ങള്‍ അമേരിക്കയ്ക്ക ബാധകമല്ലെന്നും അത് നടപ്പാക്കാന്‍ അനുവദിക്കുകയില്ല എന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. 

അല്‍ ജസീറ പുറത്തുവിട്ട സര്‍വ്വേയില്‍ പറയുന്നത് 2016ന് ശേഷം ഇതുവരെ അമേരിക്കയില്‍ 2,213 മുസ്‌ലിം വിരുദ്ധ നടപടികള്‍ നടന്നിട്ടുണ്ട് എന്നാണ്. 2016ന് ശേഷം 260ഓളം കുറ്റകൃത്യങ്ങള്‍ അമേരിക്കയില്‍ മുസ്‌ലിങ്ങള്‍ക്ക് എതിരെ നടന്നിട്ടുണ്ട്. 

ഡൊണാല്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷമാണ് മുസ്‌ലിം വിരുദ്ധതയും ദേശീയതയും അമേരിക്കയില്‍ വര്‍ദ്ധിച്ചത് എന്ന് അല്‍ ജസീറ പറയുന്നു. ട്രംപിന്റെ നയങ്ങളും തീവ്ര വലതുപക്ഷത്തിന് വളം വെക്കുന്നതായി. ഇറാന്‍ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചത് അടക്കമുള്ള സംഭവങ്ങള്‍ അമേരിക്കയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാക്കിയെന്ന് മുമ്പ് പലപ്പോഴായ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമേരിക്കയിലെ ഇസ്‌ലാമിക സംഘടനകള്‍ പറയുന്നത് റാലികള്‍ കൊണ്ട് ഇവര്‍ ഉദ്ദേശിക്കന്നത് മുസ്‌ലിം വിഭാഗക്കാര്‍ അമേരിക്കയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ് എന്ന വരുത്തിത്തീര്‍ക്കാനാണ് എന്നാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com