രാജ്ഞിക്ക് മുന്നില്‍ തലകുനിച്ചില്ല, സഹപ്രവര്‍ത്തകന് നേരെ കണ്ണിറുക്കി കാണിച്ചു; ജെറമി കോര്‍ബിന്‍ വേറെ ലെവലാണ്

രാജ്ഞിക്ക് മുന്നില്‍ തലകുനിക്കാന്‍ തയ്യാറാകാതിരുന്ന കോര്‍ബിന്റെ നടപടി രാജ്യത്തെ അപമാനിക്കുന്നതാണെന്ന നിലപാടാണ്‌ ബ്രിട്ടനിലെ ഭൂരിഭാഗം മാധ്യമങ്ങളും സ്വീകരിച്ചത്
രാജ്ഞിക്ക് മുന്നില്‍ തലകുനിച്ചില്ല, സഹപ്രവര്‍ത്തകന് നേരെ കണ്ണിറുക്കി കാണിച്ചു; ജെറമി കോര്‍ബിന്‍ വേറെ ലെവലാണ്

രാജ്ഞിയുടെ പ്രസംഗത്തേക്കാള്‍ ബ്രിട്ടീഷ് രാജ്ഞിക്ക് മുന്നില്‍ തലകുനിക്കാന്‍ തയ്യാറാകാതിരുന്ന ജെറമി കോര്‍ബിനാണ്‌ ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ബ്രിട്ടീഷ് രാജ്ഞിയോട് കോര്‍ബിന്‍ അനാദരവാണ് കാണിച്ചതെന്ന് വിമര്‍ശനം ഉയരുമ്പോള്‍ തന്നെ തലകുനിക്കാന്‍ തയ്യാറാകാതിരുന്ന കോര്‍ബിന്റെ ധീരതയ്‌ക്കൊപ്പമാണ് ഒരു വിഭാഗത്തിന്റെ പിന്തുണ.

ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ രാജ്ഞി എത്തിയപ്പോഴായിരുന്നു സംഭവം. പ്രധാനമന്ത്രി തെരേസ മെയ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം രാജ്ഞിക്ക് മുന്നിലെത്തിയ ലേബര്‍ പാര്‍ട്ടി നേതാവ് പക്ഷെ രാജ്ഞിക്ക് മുന്നില്‍ തല കുനിക്കാന്‍ തയ്യാറായില്ല. രാജ്ഞിക്ക് മുന്നില്‍ തല കുനിച്ച് ബഹുമാനം കാണിക്കാതിരുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

രാജ്ഞിയെ ബഹുമാനിക്കാന്‍ തയ്യാറാകാതിരുന്ന കോര്‍ബിന്‍ തന്റെ സഹപ്രവര്‍ത്തകന് നേര്‍ക്ക് ഒരു കണ്ണടച്ച് കാണിക്കുന്നതും കാണാം. ഇത് ആദ്യമായാല്ല രാജ്യത്തെ രാജവാഴ്ചയോട് കോര്‍ബിന്‍ മുഖം തിരിക്കുന്നത്. പ്രിവി കൗണ്‍സില്‍ മെമ്പറായി സ്ഥാനമേല്‍ക്കുന്ന സമയത്തും രാജ്ഞിയെ വണങ്ങാന്‍ കോര്‍ബിന്‍ തയ്യാറായിരുന്നില്ല. 

രാജ്ഞിക്ക് മുന്നില്‍ തലകുനിക്കാന്‍ തയ്യാറാകാതിരുന്ന കോര്‍ബിയുടെ നടപടി രാജ്യത്തെ അപമാനിക്കുന്നതാണെന്ന നിലപാടുകളാണ് ബ്രിട്ടനിലെ ഭൂരിഭാഗം മാധ്യമങ്ങളും സ്വീകരിച്ചത്. എന്നാല്‍ 2015ലും, 2016ലും ഇതേ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജ്ഞിക്ക് മുന്നില്‍ തലകുനിച്ച് ആദരവ് പ്രകടിപ്പിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ആ സമയവും ഡേവിഡ് കാമറൂണിന്റെ സമീപത്തുണ്ടായിരുന്ന കോര്‍ബിന്‍ രാജ്ഞിക്ക് മുന്നില്‍ തലകുനിക്കുന്നില്ലെന്ന് വീഡിയോകളില്‍ വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com