കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ്: ഇന്ത്യയ്ക്ക് ഗൂഢലക്ഷ്യമെന്ന് പാക്കിസ്ഥാന്‍; പാക്കിസ്ഥാന്‍ വാദം തുടരുന്നു

ബലൂചിസ്ഥാനില്‍ വച്ചായിരുന്നു കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റു ചെയ്തത്
കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ്: ഇന്ത്യയ്ക്ക് ഗൂഢലക്ഷ്യമെന്ന് പാക്കിസ്ഥാന്‍; പാക്കിസ്ഥാന്‍ വാദം തുടരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെമേല്‍ കൂടുതല്‍ ആരോപണങ്ങളുന്നയിച്ചുകൊണ്ട് പാക്കിസ്ഥാന്‍വാദം അന്താരാഷ്ട്ര കോടതിയില്‍ തുടരുന്നു.
കേസിന്റെ എല്ലാ ഘട്ടത്തിലും പാക്കിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരുന്നു എന്നതായിരുന്നു പാക്കിസ്ഥാന്റെ വാദം. മാധ്യമങ്ങളിലൂടെയാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ വാര്‍ത്തകളും കേസും അറിഞ്ഞതെന്ന ഇന്ത്യയുടെ വാദത്തെ നിരാകരിച്ചുകൊണ്ടുള്ളതാണ് പാക്കിസ്ഥാന്റെ വാദം. ബലൂചിസ്ഥാനില്‍ വച്ചായിരുന്നു കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റു ചെയ്തത്. അദ്ദേഹത്തിന്റെ മൊഴിയില്‍നിന്നും പതിമൂന്നുപേരുടെ പേരും വിവരവും ഇതിനകംതന്നെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയതായും പാക്കിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയില്‍ അറിയിച്ചു.
അന്താരാഷ്ട്ര കോടതിയിലേക്ക് വിഷയം എത്തിച്ചതില്‍ ഗൂഢലക്ഷ്യമുണ്ടെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. വിയന്ന ഉടമ്പടിയുടെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയതെന്ന ഇന്ത്യയുടെ വാദത്തെയും പാക്കിസ്ഥാന്‍ എതിര്‍ത്തു. ഇത് രാജ്യസുരക്ഷസംബന്ധിച്ച കേസാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ പാക്കിസ്ഥാന് തടസ്സങ്ങളൊന്നുമില്ലെന്നും കോടതിയില്‍ പാക്കിസ്ഥാന്‍ വാദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com