ഡമാസ്‌കസില്‍ വിമതരുടെ ശക്തി ക്ഷയിക്കുന്നു; 1500ഓളം വിമത കുടുംബങ്ങള്‍ ഒഴിഞ്ഞുപോയി 

സിറിയ-റഷ്യ സംയുക്ത സൈന്യം ജില്ല വളഞ്ഞതിനെത്തുടര്‍ന്നാണ് വിമതര്‍ ഒഴിഞ്ഞ് പോയത്‌ 
ഡമാസ്‌കസില്‍ വിമതരുടെ ശക്തി ക്ഷയിക്കുന്നു; 1500ഓളം വിമത കുടുംബങ്ങള്‍ ഒഴിഞ്ഞുപോയി 

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനം ഡമാസ്‌കസില്‍ നിന്നും ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരുന്ന 1,500ഓളം വിമത പോരാളികളും അവരുടെ ബന്ധുക്കളും ഒഴിഞ്ഞുപോയെന്ന് റിപ്പോര്‍ട്ടുകള്‍. ഡമാസ്‌കസിലെ അതിര്‍ത്തി ജില്ലയായ അല്‍ ഖബൂണില്‍ നിന്നാണ് വിമതര്‍ ഒഴിഞ്ഞ് പോയിരിക്കുന്നത്. സിറിയ-റഷ്യ സംയുക്ത സൈന്യം ജില്ല വളഞ്ഞതിനെത്തുടര്‍ന്നാണ് വിമതര്‍ ഒഴിഞ്ഞ് പോയതെന്ന് സിറിയന്‍ സൈന്യത്തേയും വിമതരേയും ഉദ്ദരിച്ച് രാജ്യാന്തയര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സമീപ ജില്ലയായ ബര്‍സെഹില്‍ നിന്ന് നൂറ് കണക്കിന് വിമത കുടുംബങ്ങള്‍ പിന്‍മാറിയതിന് പിന്നാലെയാണ് ഖബൂണില്‍ നിന്നും വിമതര്‍ പിന്‍മാറിയിരിക്കുന്നത്. ബര്‍സെഹില്‍ ആയുധം താഴെവെച്ച വിമതര്‍ തങ്ങളുടെ അധീനതിയിലുള്ള ഇത്‌ലിബിലേക്ക് പിന്‍മാറുകയായിരുന്നു. ഖബൂണില്‍ നിന്ന്  ഒഴിഞ്ഞ് പോയവരും ഇത്‌ലിബിലേക്ക് നീങ്ങാനായിരിക്കും സാധ്യത. 

ഖബൂണ്‍ ജില്ല പട്ടാളത്തിന്റെ അധീനതയിലാണെന്ന് സിറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 
ഖബൂണിലും ബര്‍സെഹിലും ഏറ്റ തിരിച്ചടി തലസ്ഥാന നഗരമായ ഡമാസ്‌കസിലുള്ള വിമതരുടെ പോരാട്ടത്തിന്റെ ശക്തി കുറച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com