മലാലയുടെ തലയില്‍ വെടിയേറ്റിരുന്നില്ല; എല്ലാം നാടകമായിരുന്നുവെന്ന് പാക്കിസ്ഥാന്‍ പാര്‍ലമെന്റ് അംഗം

മലാലയ്ക്ക് വെടിയേറ്റിട്ടില്ല എന്നതിന് പുറമെ, ബിബിസി മലാലയുടെ ഡോക്യുമെന്ററി കാണിക്കുന്നതു വരെ മലാലയ്ക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു
മലാലയുടെ തലയില്‍ വെടിയേറ്റിരുന്നില്ല; എല്ലാം നാടകമായിരുന്നുവെന്ന് പാക്കിസ്ഥാന്‍ പാര്‍ലമെന്റ് അംഗം

ഇസ്ലാമാബാദ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയ മലാല യൂസഫ് സായിക്ക് നേരെ താലിബാന്‍ തീവ്രവാദികള്‍ വെടിയുതിര്‍ത്തു എന്നത്‌
ആസൂത്രിതമായ നാടകത്തിന്റെ ഭാഗമായിരുന്നുവെന്ന് ആരോപണം. പാക്കിസ്ഥാനിലെ പാര്‍ലമെന്റ് അംഗമായ മുസാറത്ത് അഹമദ്‌സെബാണ് മലാലയ്ക്ക് വെടിയേറ്റിട്ടില്ലെന്ന ആരോപണവുമായി മുന്നോട്ടു വന്നിരിക്കുന്നത്. 

മലാലയ്ക്ക് വെടിയേറ്റിട്ടില്ല എന്നതിന് പുറമെ, ബിബിസി മലാലയുടെ ഡോക്യുമെന്ററി കാണിക്കുന്നതു വരെ മലാലയ്ക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഉമാദ് എന്ന ഉര്‍ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആരോപണങ്ങള്‍. ഇമ്രാന്‍ ഖാന്റെ തെഹ്‌റീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി അംഗമാണ് മുസാറത്ത്. 

സ്വത് താഴ് വരയില്‍ നടത്തിയ സിടി സ്‌കാനില്‍ മലാലയുടെ തലയില്‍ വെടിയുണ്ട ഇല്ലായിരുന്നു. എന്നാല്‍ പെഷവാറിലെ മിലിറ്ററി ഹോസ്പിറ്റലില്‍ നടത്തിയ സിടി സ്‌കാനില്‍ മലാലയുടെ തലയില്‍ വെടിയുണ്ട കണ്ടെത്തി. ഇവിടെ മലാലയെ ചികിത്സിക്കാന്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കും സിടി സ്‌കാന്‍ നടത്തിയവര്‍ക്കും
പാക് സര്‍ക്കാര്‍ വീട് നിര്‍മിക്കുന്നതിനായി ഭൂമി നല്‍കിയതും സംശയമുണര്‍ത്തുന്നതാണെന്ന് മുസാറത്ത് പറയുന്നു.

ഇതിന്റെയെല്ലാം ആസൂത്രണത്തിന്റെ ഭാഗമായി മലാലയ്ക്ക് ട്രെയിനിങ് കൊടുക്കുന്നതിനായി ഒരു അമേരിക്കക്കാരന്‍ മൂന്ന് മാസം മലാലയുടെ വസതിയില്‍ താമസിച്ചിരുന്നതായും ഇവര്‍ പറയുന്നു. എന്നാല്‍ മുസാറത്തിനെ 2014ല്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായാണ് പിടിഐ വക്താക്കളുടെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com