ഇന്ത്യയുടേത് അദ്ഭുതകരമായ വളര്‍ച്ച; മോദിയെ പ്രശംസയില്‍ മുക്കി ട്രംപ്

മോദി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതില്‍ വിജയിച്ചെന്ന് ട്രംപ് 
ഇന്ത്യയുടേത് അദ്ഭുതകരമായ വളര്‍ച്ച; മോദിയെ പ്രശംസയില്‍ മുക്കി ട്രംപ്

ഡാനാങ് (വിയറ്റ്‌നാം): രാജ്യത്തെ ജനങ്ങളെ വളരെ വിജയകരമായി ഒന്നിപ്പിക്കാന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലകൊള്ളുന്നതിനും വിസ്മയകരമായ വളര്‍ച്ച നേടിയതിനും ഇന്ത്യയെ ട്രംപ് പ്രശംസിച്ചു. ഏഷ്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് വിയറ്റ്‌നാമില്‍ നടന്ന ഏഷ്യ പെസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടി അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യ സ്വാതന്ത്രത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഒരു പരമാധികാര ജനാധിപത്യ രാജ്യമാണ് ഇന്ത്യ. 100 കോടിയിലധികം ജനങ്ങളുള്ള രാജ്യമായ ഇന്ത്യ ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്രമാണ്', ട്രംപ് പറഞ്ഞു. ട്രംപിന്റെ പരാമര്‍ശം ചൈനയ്ക്കുള്ള സന്ദേശമാണെന്നും ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണെന്നുമാണ് കരുതപ്പെടുന്നത്. 

സമ്പത്‌വ്യവസ്ഥ തുറന്നതിലൂടെ അത്ഭുതകരമായ വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യയ്ക്കായെന്നും മധ്യവര്‍ഗ്ഗത്തിന് അവസരങ്ങളുടെ ഒരു പുതിയ ലോകം തന്നെയാണ് ഇതുവഴി തുറന്ന് കിട്ടിയതെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിച്ചിരുന്ന വേളയിലും ട്രംപ് ഭരണകുടം ഇന്ത്യയുടെ വളര്‍ച്ചയെ പ്രശംസിച്ചിരുന്നു. ഈ മാസം അവസാനം ഹൈദ്രാബാദില്‍ നടക്കുന്ന ആഗോള സംരംഭക സമ്മിറ്റില്‍ യുഎസ് പ്രതിനിധി സംഘത്തെ നയിക്കുക ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com