നൈജീരിയയില്‍ മുസ്‌ലിം പള്ളിയില്‍ സ്‌ഫോടനം; അമ്പത് മരണം

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ബൊക്കോ ഹറാമാണെന്ന് പൊലീസ് സംശയിക്കുന്നു
നൈജീരിയയില്‍ മുസ്‌ലിം പള്ളിയില്‍ സ്‌ഫോടനം; അമ്പത് മരണം

അബൂജ: വടക്ക് കിഴക്കന്‍ നൈജീരിയയില്‍ മുസ്‌ലിം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം. അമ്പതുപേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാന്‍ സാധ്യത. അദമാവ പ്രവിശ്യയിലെ മുബിയില്‍ മുസ്ലീം പള്ളിയില്‍പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സ്‌ഫോടനം. പ്രഭാത പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയിലെത്തിയപ്പോഴായിരുന്നു സ്‌ഫോടനം. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ബൊക്കോ ഹറാമാണെന്ന് പൊലീസ് സംശയിക്കുന്നു. 2015 മുതല്‍ സംഘടനയുടെ സ്വാധീനത്തിലുള്ള മുബി മേഖലയില്‍ സമാനമായ ആക്രമണങ്ങള്‍ പതിവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com