ഈ പട്ടണത്തില്‍ പതിച്ചത് നാലര ലക്ഷം കിലോ മനുഷ്യവിസര്‍ജ്യം; എന്തുചെയ്യണമെന്നറിയാതെ നാട്ടുകാര്‍

രണ്ട് മാസം മുമ്പ് 12ഓളം ട്രെയിന്‍ കാറുകളിലാണ് മനുഷ്യ വിസര്‍ജ്യം ഇവിടെക്ക് എത്തിയത്
ഈ പട്ടണത്തില്‍ പതിച്ചത് നാലര ലക്ഷം കിലോ മനുഷ്യവിസര്‍ജ്യം; എന്തുചെയ്യണമെന്നറിയാതെ നാട്ടുകാര്‍

അമേരിക്കയിലെ അലബാമയിലെ പാരിഷ് എന്ന സ്ഥലത്തെ നിവാസികള്‍ക്ക് രണ്ടു മാസമായി ഉറക്കമില്ല. സഹിക്കാനാവാത്ത ദുര്‍ഗന്ധമാണ് പട്ടണം മുഴുവന്‍. ഏകദേശം നാലരലക്ഷം കിലോ മനുഷ്യവിസര്‍ജ്യമാണ് ലോഡുകണക്കിന് എത്തിച്ച് ഇവിടെ തള്ളിയത്.

രണ്ട് മാസം മുമ്പ് 12ഓളം ട്രെയിന്‍ കാറുകളിലാണ് മനുഷ്യ വിസര്‍ജ്യം ഇവിടെക്ക് എത്തിയത്. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂ ജേഴ്‌സിയിലുള്ള ഒരു സ്വകാര്യഭൂമിയിലേക്ക് അയച്ചതാണ് ഇവ. ഇതിനിടയില്‍ പാരിഷില്‍ വച്ച് ട്രെയിന്‍ കാറുകള്‍ മറിയുകയായിരുന്നു. 

വിസര്‍ജ്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം നഗരവാസികള്‍ക്ക് വലിയ തലവേദനയായി മാറിയെങ്കിലും ഇവര്‍ക്ക് നിയമസഹായമൊന്നും ലഭിച്ചില്ല. പാരിഷിനെപോലൊരു ചെറിയ പട്ടണത്തെ സംബന്ധിച്ചടുത്തോളം ഈ ദുര്‍ഗന്ധം അസഹ്യം തന്നെയാണ്. ശവശരീരങ്ങളുടേതുപോലുള്ള ദുര്‍ഗന്ധമാണ് ഇവയില്‍ നിന്ന് പുറപ്പെടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. 

ഇത് ജീവിതനിലവാരത്തെ സാരമായി ബാധിക്കുമെന്നും കുട്ടികള്‍ക്ക് പുറത്തിറങ്ങാനോ കളിക്കാനോ പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്നും മെയര്‍ ഹീതര്‍ ഹാള്‍ പറയുന്നു. ഇത് എന്ന് പാരിഷില്‍ നിന്ന് നീക്കം ചെയ്യും എന്നത് സംബന്ധിച്ച് ഇവിടെയുള്ള ആര്‍ക്കും യാതൊരു അറിവും ഇല്ല. നീക്കം ചെയ്യാമെന്ന് ് സ്വകാര്യ കമ്പനി പല തവണ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇവര്‍ ഇതുവരെ വാക്കുപാലിച്ചിട്ടുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com