എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യു​​​ടെ റോ​​​ള്‍​​​സ് റോ​​​യ്സ് ലേലത്തിന്; 40 വർഷമായി രാജ കുടുംബം സൂക്ഷിക്കുന്നു

എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യു​​​ടെ റോ​​​ള്‍​​​സ് റോ​​​യ്സ് ലേലത്തിന്; 40 വർഷമായി രാജ കുടുംബം സൂക്ഷിക്കുന്നു

ഒരു കാലത്ത് പ്രൗഢിയുടെ തലയെടുപ്പുമായി ലണ്ടൻ ന​ഗരം കീഴടക്കിയ എട്ട് രാജകീയ ആഡംബര കാറുകൾ ലേലത്തിനെത്തുന്നു

ല​​​ണ്ട​​​ന്‍: ഒരു കാലത്ത് പ്രൗഢിയുടെ തലയെടുപ്പുമായി ലണ്ടൻ ന​ഗരം കീഴടക്കിയ എട്ട് രാജകീയ ആഡംബര കാറുകൾ ലേലത്തിനെത്തുന്നു. എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യു​​​ടെ റോ​​​ള്‍​​​സ് റോ​​​യ്സ് അ​​​ട​​​ക്കം ബ്രി​​​ട്ടീ​​​ഷ് രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ എ​​​ട്ട് അ​​​മൂ​​​ല്യ കാ​​​റു​​​കളാണ് ​​​ലേ​​​ല​​​ത്തി​​​നെ​​​ത്തു​​​ന്നു. റോ​​​ള്‍​​​സ് റോ​​​യ്സി​​​ന്‍റെ 1953 മോ​​​ഡ​​​ല്‍ ഫാ​​​ന്‍റം നാ​​​ല് ആ​​​ണ് ഇ​​​തി​​​ല്‍ ഏ​​​റ്റ​​​വും വ​​​ലി​​​യ താ​​​രം. രാ​​​ജ്ഞി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​ന​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. 1960 മോ​​​ഡ​​​ല്‍ ഫാ​​​ന്‍റം ഫൈ​​​വ് റോ​​​ള്‍​​​സ് റോ​​​യ്സ്, 1964 മോ​​​ഡ​​​ല്‍ ഫെ​​​റാ​​​രി 250 ജി​​​ടി ല​​​സോ, ബു​​​ഗാ​​​ട്ടി ടൈ​​​പ്പ് 30 കാ​​​റു​​​ക​​​ളും ലേ​​​ല​​​ത്തി​​​നു വ​​​യ്ക്കു​​​ന്ന​​​വ​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ന്നു. അ​​​ടു​​​ത്ത മാ​​​സം ബോ​​​ണ്‍​​​ഹാം​​​സ് ക​​​മ്പ​​​നി​​​യാ​​​ണു ലേ​​​ലം ന​​​ട​​​ത്തു​​​ന്ന​​​ത്. എ​​​ല്ലാ​​​റ്റിനും​​​കൂ​​​ടി 64 ല​​​ക്ഷം ഡോ​​​ള​​​ര്‍ വി​​​ല പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. നാ​​​ല്പ​​​തു വ​​​ര്‍​​​ഷ​​​മാ​​​യി രാ​​​ജ​​​കു​​​ടും​​​ബം സൂ​​​ക്ഷി​​​ക്കു​​​ന്ന റോ​​​ള്‍​​​സ് റോ​​​യ്സി​​​ന്‍റെ ഫാ​​​ന്‍റം നാ​​​ലിന്​ മാ​​​ത്രം 26 ല​​​ക്ഷം ഡോ​​​ള​​​ര്‍ വി​​​ല കി​​​ട്ടു​​​മെ​​​ന്ന് കരുതുന്നു. കേവലം 18 ഫാ​​​ന്‍റം നാ​​​ല് മോ​​​ഡ​​​ല്‍ കാ​​​റു​​​ക​​​ളേ നി​​​ര്‍​​​മി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ളൂ. രാ​​​ജ്യ​​​ത്ത​​​ല​​​വ​​​ന്മാ​​​ര്‍​​​ക്കും മ​​​റ്റ് ഉ​​​ന്ന​​​താ​​​ധി​​​കാ​​​രി​​​ക​​​ള്‍​​​ക്കുംവേ​​​ണ്ടി പ്രത്യേകം ത​​​യാ​​​റാ​​​ക്ക​​​പ്പെ​​​ട്ട ഈ ​​​കാ​​​റു​​​ക​​​ള്‍ ഓ​​​രോ​​​ന്നും വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com