'കിചിയോജി' ;  ഇന്ത്യന്‍ സംസ്‌കാരത്തോട് ബഹുമാനം പ്രകടിപ്പിക്കാന്‍ നഗരത്തിന് ലക്ഷ്മിദേവിയുടെ പേര് നല്‍കി ജപ്പാന്‍

സംസ്‌കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനമുള്ള അഞ്ഞൂറിലധികം വാക്കുകള്‍ ജാപ്പനീസ് ഭാഷയിലുണ്ടെന്നാണ് കണക്ക്
'കിചിയോജി' ;  ഇന്ത്യന്‍ സംസ്‌കാരത്തോട് ബഹുമാനം പ്രകടിപ്പിക്കാന്‍ നഗരത്തിന് ലക്ഷ്മിദേവിയുടെ പേര് നല്‍കി ജപ്പാന്‍

ടോക്യോ: ജപ്പാനില്‍ എത്തി ചുറ്റിക്കറങ്ങുന്നതിനിടയില്‍ ലക്ഷ്മീദേവിയുടെ പേരിലുള്ള നഗരം കണ്ടെത്തിയാല്‍ ഞെട്ടേണ്ട. ടോക്യോയിലെ ചെറിയ പട്ടണത്തിന് തന്നെ ലക്ഷ്മിദേവിയുടെ പേര് നല്‍കിയിരിക്കുകയാണ് ജപ്പാന്‍. കിചിയോജി എന്നാണ് ജാപ്പനീസ് ഭാഷയില്‍ ലക്ഷ്മിക്കുള്ള പേര്. ലക്ഷ്മിദേവിയ്ക്കും മഹാവിഷ്ണുവിനായും സമര്‍പ്പിച്ച അമ്പലവും ഇവിടുണ്ട്. ജാപ്പനീസ് സംസ്‌കാരത്തില്‍ ഇന്ത്യയ്ക്കുള്ള സ്വാധീനം വളരെ പ്രകടമാണ് എന്നാണ് ജപ്പാന് കോണ്‍സുല്‍ ജനറലായ തകായുകി കിതാഗവ പറയുന്നത്.

സംസ്‌കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനമുള്ള അഞ്ഞൂറിലധികം വാക്കുകള്‍ ജാപ്പനീസ് ഭാഷയിലുണ്ടെന്നാണ് കണക്ക്. അരിയും വിനാഗിരിയും ചേര്‍ത്ത് ഉണ്ടാക്കുന്ന ജാപ്പനീസ് സുഷിയില്‍ വരെ ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് മറ്റൊരു കൗതുകം.

ജപ്പാനില്‍ പലയിടത്തും ഹിന്ദുമതത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ കൂടുതലാണെന്നും ആരാധനാ രീതികളിലും ഇന്ത്യയുടെ സ്വാധീനമുണ്ടെന്നും കിതാഗവ കൂട്ടിച്ചേര്‍ത്തു. 

 ഉദയസൂര്യന്റെ നാടായ ജപ്പാനും ഇന്ത്യയും തമ്മില്‍ ഭൂമിശാസ്ത്രപരമായ ധാരാളം വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മുഗള്‍ ഭരണകാലത്തും അതിന് മുമ്പും വ്യാപാര-സാംസ്‌കാരിക ബന്ധങ്ങള്‍ നിലനിര്‍ത്തിപ്പോന്നിരുന്നതിന് രേഖകളുണ്ട്. ഇത്തരം സാംസ്‌കാരിക വിനിയമങ്ങളുടെ ഭാഗമായാണ് ഹൈന്ദവ ആചാരങ്ങള്‍ ജപ്പാനില്‍ പ്രചരിച്ചതെന്നാണ് കരുതപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com