ചോദ്യോത്തരവേളയ്‌ക്കെത്താന്‍ ഒരുമിനിറ്റ് വൈകി; രാജിയറിയിച്ച് ബ്രിട്ടീഷ് മന്ത്രി (വീഡിയോ കാണാം)

കൃത്യസമയത്ത് ജോലിക്കെത്താന്‍ കഴിയാതെവന്നതിനെതുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഭരണാധികാരി മൈക്കല്‍ ബാറ്റ്‌സ്
ചോദ്യോത്തരവേളയ്‌ക്കെത്താന്‍ ഒരുമിനിറ്റ് വൈകി; രാജിയറിയിച്ച് ബ്രിട്ടീഷ് മന്ത്രി (വീഡിയോ കാണാം)

കൃത്യസമയത്ത് ജോലിക്കെത്താന്‍ കഴിയാതെവന്നതിനെതുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് മന്ത്രി മൈക്കല്‍ ബാറ്റ്‌സ്. ഒരു മിനിറ്റ് വൈകിയെത്തിയതിനെതുടര്‍ന്നാണ് മാപ്പ്പറഞ്ഞ് ബ്രിട്ടനിലെ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് മിനിസ്റ്റര്‍ ബാറ്റ്‌സ് രാജി അറിയിച്ചത്. പാര്‍ലമെന്റില്‍ ചോദ്യോത്തര വേള ആരംഭിച്ച് ഒരു മിനിറ്റിന് ശേഷമാണ് ബാറ്റ്‌സ് തന്റെ ഇരിപ്പിടത്തില്‍ എത്തിയത്. 

' ബരോണസ് ലിസ്റ്ററിന്റെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയത്തെകുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ എനിക്ക് നല്‍കിയിട്ടുള്ള സ്ഥാനത്ത് ഉണ്ടായിരുന്നില്ല അതിനാല്‍ ബരോണസ് ലിസ്റ്ററിനോട് ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ സമയം എന്റെ സ്ഥാനത്ത് ഉണ്ടാകാതിരുന്നതില്‍ എനിക്ക് വളരെയധികം ലജ്ജയുണ്ട്. അതിനാല്‍ ഉടന്‍തന്നെ ഞാന്‍ പ്രധാനമന്ത്രിക്ക് എന്റെ രാജി കൈമാറും', ബാറ്റ്‌സ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

മാപ്പു പറഞ്ഞുകൊണ്ട് തന്റെ വസ്തവകകള്‍ കൈയ്യിലെടുത്ത് ബാറ്റ്‌സ് ചേബര്‍ വിട്ടു. എന്നാല്‍ ഒരു മാപ്പുപറച്ചില്‍ നിമിഷനേരത്തിനുള്ളില്‍ രാജിയിലേക്ക് വഴിമാറിയതിന്റെ പൊരുള്‍ മനസിലാക്കാന്‍ കഴിയാത്തതിന്റെ അങ്കലാപ്പിലായിരുന്നു ചേമ്പറിനുള്ളിലുണ്ടായിരുന്നവര്‍.    

ബ്രാറ്റ്‌സ് ചേമ്പര്‍ വിട്ടപ്പോള്‍ അകത്തുണ്ടായിരുന്നവരില്‍ ചിലര്‍ ബ്രാറ്റ്‌സിനോട് രാജി വേണ്ടെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാതെ എല്ലാം ഹാസ്യരൂപത്തില്‍ കണ്ടിരിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com