രണ്ടാം നിലയുടെ മുകളില്‍ നിന്നും കാര്‍ താഴക്ക്; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ( വീഡിയോ)

ഗാരേജില്‍ നിന്ന് പുറത്തേക്കിറങ്ങാനുള്ള ശ്രമത്തിനിടെ വശത്തേക്ക് തിരിയേണ്ടതിനു പകരം കാര്‍ നേരെ മുമ്പിലേക്ക് ഡ്രൈവര്‍ ഓടിച്ചതാണ് അപകടകാരണമായത്
രണ്ടാം നിലയുടെ മുകളില്‍ നിന്നും കാര്‍ താഴക്ക്; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ( വീഡിയോ)

ബെയ്ജിങ്: രണ്ടാം നിലയിലുള്ള പാര്‍ക്കിങ് ഗാരേജിന്റെ മതിലിലിടിച്ച് കാര്‍ താഴേക്ക് മറിഞ്ഞു. ഡ്രൈവറും യാത്രക്കാരനും തലനാരിഴയ്ക്ക് രക്ഷപെട്ടു. അപകടത്തിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ചൈനയിലാണ് സംഭവം നടന്നത്. ഗാരേജില്‍ നിന്ന് പുറത്തേക്കിറങ്ങാനുള്ള ശ്രമത്തിനിടെ വശത്തേക്ക് തിരിയേണ്ടതിനു പകരം കാര്‍ നേരെ മുമ്പിലേക്ക് ഡ്രൈവര്‍ ഓടിച്ചതാണ് അപകടകാരണമായത്. 

മതിലിലിടിച്ച് താഴേക്ക് മറിഞ്ഞ കാര്‍ നിലത്തേക്ക് പതിച്ചതും അതിലുണ്ടായിരുന്ന യുവതി  നിരങ്ങിക്കൊണ്ട് പുറത്തേക്ക് ഇറങ്ങുന്നതും വീഡിയോയിലുണ്ട്. ഡ്രൈവറെ പിന്നീട് ആളുകളെത്തി രക്ഷിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com