ആര്‍ത്തവ വേദനയുടെ പേരില്‍ യുവതിയേയും സുഹൃത്തിനേയും വിമാനത്തില്‍ നിന്ന് പുറത്താക്കി; നടപടി സുഹൃത്തിനോട് പരാതി പറയുന്നത് കേട്ട്

അടുത്തിരുന്ന സുഹൃത്തിനോട് ആര്‍ത്തവ വേദനയെക്കുറിച്ച് യുവതി പരാതി പറയുന്നത് കേട്ടാണ് വിമാന ജീവനക്കാര്‍ യുവതിയേയും സുഹൃത്തിനേയും പുറത്താക്കിയത്
ആര്‍ത്തവ വേദനയുടെ പേരില്‍ യുവതിയേയും സുഹൃത്തിനേയും വിമാനത്തില്‍ നിന്ന് പുറത്താക്കി; നടപടി സുഹൃത്തിനോട് പരാതി പറയുന്നത് കേട്ട്

ര്‍ത്തവ വേദനയുടെ പേരില്‍ 24 കാരിയായ ബ്രിട്ടീഷ് യുവതിയെ എമിറേറ്റ്‌സ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. അടുത്തിരുന്ന സുഹൃത്തിനോട് ആര്‍ത്തവ വേദനയെക്കുറിച്ച് യുവതി പരാതി പറയുന്നത് കേട്ടാണ് വിമാന ജീവനക്കാര്‍ യുവതിയേയും സുഹൃത്തിനേയും പുറത്താക്കിയത്. ബെത് ഇവന്‍സും അവരുടെ സുഹൃത്തായ ജോഷ്വാ മോറനുമാണ് എമിറേറ്റ്‌സില്‍ നിന്ന് മോശം അനുഭവമുണ്ടായത്. 

ബെര്‍മിംഹാമില്‍ നിന്ന് വിമാനം പുറപ്പെടുന്നതിന് മുന്‍പാണ് ഇരുവരേയും പുറത്താക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തനിക്ക് വലിയ വേദനയില്ലായിരുന്നെന്നും എന്നിട്ടും ജീവനക്കാര്‍ തങ്ങളെ പുറത്താക്കുകയായിരുന്നെന്നും ഇരുവരും ആരോപിച്ചു. ആര്‍ത്തവ വേദനയുടെ പേരില്‍ ചവിട്ടി പുറത്താക്കുന്നത് ഭ്രാന്താണ് എന്ന് ജോഷ്വാ കുറ്റപ്പെടുത്തി. എയര്‍ ഹോസ്റ്റസ്മാരുടെ ചോദ്യങ്ങള്‍ ബെത്തിനെ വിഷമിപ്പിച്ചു. മറ്റുള്ളവരുടെ സംസാരം കേട്ടിരിക്കുന്നവരോട് ആര്‍ത്തവ വേദനയെക്കുറിച്ച് വിശദീകരിക്കുന്നത് ബുദ്ധിമുട്ടാണെന്നും ജോഷ്വ വ്യക്തമാക്കി. 

എന്നാല്‍ മെഡിക്കല്‍ എമര്‍ജന്‍സിയുടേ പേരിലാണ് ഇരുവരേയും പുറത്തിറക്കിയതെന്നാണ് എമിറേറ്റ്‌സ് പറയുന്നത്. വേദനയെക്കുറിച്ച് യുവതി വിമാന ജീവനക്കാരെ അറിയിച്ചെന്നും അതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ സപ്പോര്‍ട്ടിനായി ഇവരെ പുറത്തിറക്കിയതെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി. ദുബായിലേക്ക ഏഴ് മണിക്കൂര്‍ യാത്രയുണ്ടെന്നും ഇത് അവരെ ബുദ്ധിമുട്ടിക്കുമെന്ന് കണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. എന്നാല്‍ യാത്ര ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നാണ് ഇവന്‍സിന്റെ വാദം. യാത്ര മാറ്റി വെച്ചതിനെത്തുടര്‍ന്ന് ഓരോരുത്തരുടേയും കൈയില്‍ നിന്ന് 23000 രൂപ പിഴയായി ഈടാക്കിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com