അറസ്റ്റ് വേണമോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ടോസ് ചെയ്തു; വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

അറസ്റ്റ് രേഖപ്പെടുത്തണോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ടോസ് ചെയ്തു നോക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
അറസ്റ്റ് വേണമോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ടോസ് ചെയ്തു; വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

ജോര്‍ജിയ: അറസ്റ്റ് രേഖപ്പെടുത്തണോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ടോസ് ചെയ്തു നോക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജോര്‍ജിയയിലാണ് വിവാദ സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉത്തരവാദികളായ രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

അമിത വേഗതയില്‍ യുവതി ഓടിച്ചുവന്ന കാര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി. ജോലി സ്ഥലത്ത് എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് 24 വയസ്സുകാരി അമിത വേഗതയില്‍ വാഹനം ഓടിച്ചത്. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യണമോ, അതോ വിട്ടയ്ക്കണമോ എന്ന് തീരുമാനിക്കാനാണ് ഉദ്യോഗസ്ഥര്‍ നാണയം ടോസ് ചെയ്തു നോക്കിയത്. അശ്രദ്ധമായി വാഹനം ഓടിച്ച സാറാ വെബിന് എതിരായിരുന്നു ടോസിന്റെ ഫലം. സാറാവെബിനെ അറസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ പ്രാദശിക ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതായി റോസ് വെല്‍ പൊലീസ് അറിയിച്ചു.

വീഡിയോയുടെ പിന്‍ബലത്തില്‍ വാദിച്ച സാറാ വെബിന് എതിരായി ചുമത്തിയ കുറ്റങ്ങള്‍ കോടതി റദ്ദാക്കി. ഉത്തരവാദിത്തതോടെ കൃത്യനിര്‍വഹണം നടത്തേണ്ട നിയമപാലകര്‍ ബാലിശമായാണ് തീരുമാനം കൈക്കൊണ്ടത് എന്ന സാറാ വെബിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അന്വേഷണം ആരംഭിച്ചതായി റോസ് വെല്‍ പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com