ജീന്‍സിട്ട് ജോലിക്ക് വന്നാല്‍ മതിയെന്ന് തൊഴില്‍ വകുപ്പ്, പാവടയും ഫ്രോക്കുമിട്ട് പുരുഷന്‍മാരുടെ പ്രതിഷേധം

സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തിയ ഇവര്‍ കൂള്‍ കൂളായി പതിവുപോലെ ജോലി ചെയ്യാന്‍ തുടങ്ങി. പക്ഷേ അല്‍പ്പസമയത്തിനുള്ളില്‍ ചുറ്റിലും ആള്‍ക്കൂട്ടം. ചിലര്‍ ചിരിച്ചു, മറ്റ് ചിലര്‍ സെല്‍ഫിയെടുത്ത് 
ജീന്‍സിട്ട് ജോലിക്ക് വന്നാല്‍ മതിയെന്ന് തൊഴില്‍ വകുപ്പ്, പാവടയും ഫ്രോക്കുമിട്ട് പുരുഷന്‍മാരുടെ പ്രതിഷേധം

ലണ്ടന്‍: ചുട്ടുപൊള്ളുന്ന വേനലില്‍ ജീന്‍സിട്ട് ജോലി ചെയ്താല്‍ മതിയെ അധികൃതരുടെ ഉത്തരവിനോട് പുരുഷന്‍മാര്‍ പ്രതിഷേധിച്ചത് സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിച്ചെത്തിയാണ്. ചിലരൊക്കെ ജീന്‍സിന്റെ ചെറിയ പാവാടയിട്ടു. മറ്റു ചിലര്‍ ഒറ്റയുടുപ്പുകളും. ലണ്ടനിലെ കെട്ടിട നിര്‍മ്മാണത്തൊഴിലാളികളാണ് ഈ വേറിട്ട പ്രതിഷേധം നടത്തിയത്.
സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തിയ ഇവര്‍ കൂള്‍ കൂളായി പതിവുപോലെ ജോലി ചെയ്യാന്‍ തുടങ്ങി. പക്ഷേ അല്‍പ്പസമയത്തിനുള്ളില്‍ ചുറ്റിലും ആള്‍ക്കൂട്ടം. ചിലര്‍ ചിരിച്ചു, മറ്റ് ചിലര്‍ സെല്‍ഫിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം വൈറലായത്. 


കൊടും ചൂടത്ത് ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് വിലക്കി ലേബര്‍ കമ്മീഷന്‍ ഉത്തരവിട്ടതോടെയാണ് , സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ ചെറിയ പാവാടയും ജീന്‍സിന്റെ ട്രൗസറും ധരിച്ചാണ് ജോലിക്കെത്തുന്നത് എന്ന കാര്യം ശ്രദ്ധിച്ചതെന്ന് കെട്ടിടം പണിക്കാരനായ സൈമണ്‍ പറഞ്ഞു.  പുതിയ വസ്ത്രം നല്‍കിയ സ്വാതന്ത്ര്യം വളരെ വലിയതാണെന്നാണ് ഇവര്‍ പറയുന്നത്.വലിയ കട്ടിയുള്ള പാന്റില്‍ നിന്നുള്ള മോചനം തങ്ങള്‍ ആസ്വദിക്കുകയാണെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. 


ജീന്‍സിട്ട് വെയിലത്ത് മണിക്കൂറുകളോളം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമായതിനാല്‍ ആണ് ഇങ്ങനെ പ്രതിഷേധിച്ചതെന്നാണ് ഇവര്‍ പറയുന്നത്.ഇന്നുവരെ ലണ്ടനില്‍ ഇത്തരം ഒരു നിയമം വന്നിട്ടില്ലെന്നും തൊഴിലിടങ്ങളിലെ ലിംഗസമത്വ നിയമങ്ങളോട് നന്ദിയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com