'സ്വവര്‍ഗാനുരാഗം പാഠപുസ്തകത്തില്‍ വേണ്ട'; പെണ്‍കുട്ടികളെ രക്ഷിക്കാനെന്ന പേരില്‍ സദാചാര പൊലീസ് കളിച്ച് സ്‌കൂള്‍

സ്ത്രീകളുടെ ചിത്രങ്ങളില്‍ അവരുടെ മാറും തോളുകളും കാലുകളും കൈകളുമെല്ലാം മറച്ച രീതിയിലാണ്
'സ്വവര്‍ഗാനുരാഗം പാഠപുസ്തകത്തില്‍ വേണ്ട'; പെണ്‍കുട്ടികളെ രക്ഷിക്കാനെന്ന പേരില്‍ സദാചാര പൊലീസ് കളിച്ച് സ്‌കൂള്‍

ലണ്ടന്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സ്വര്‍ഗാനുരാഗത്തെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി ലണ്ടന്‍ സ്‌കൂള്‍. ഗവണ്‍മെന്റിന്റെ കീഴിലുള്ള ഓര്‍ത്തഡോക്‌സ് ജ്യൂവിഷ് ഗേള്‍സ് സ്‌കൂളിലെ പാഠപുസ്തകമാണ് സെന്‍സറിങ്ങിന് വിധേയമാക്കിയത്. ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ളതും പുരുഷനുമായി ഇടപെടുന്ന സ്ത്രീകളെക്കുറിച്ചുള്ള ഉദാഹരണങ്ങള്‍ പുസ്തകത്തില്‍ നിന്ന് നീക്കിയതെന്നാണ് റിപ്പോര്‍ട്ട്. 

സ്റ്റാംഫോര്‍ഡ് ഹില്‍സിലുള്ള യെസോഡെയ് ഹാറ്റോറ സീനിയര്‍ ഗേള്‍സ് സ്‌കൂളില്‍ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാശ്ചാത്യ ലോകത്തെക്കുറിച്ചുള്ള പുസ്തകത്തിലാണ് സ്‌കൂള്‍ കത്രിക വെച്ചത്. വാക്കുകളും ചിത്രങ്ങളുമാണ് മാറ്റം വരുത്തിയത്. സ്ത്രീകളുടെ ചിത്രങ്ങളില്‍ അവരുടെ മാറും തോളുകളും കാലുകളും കൈകളുമെല്ലാം മറച്ച രീതിയിലാണ്. 

പാശ്ചാത്യ അമേരിക്കന്‍ സമൂഹത്തില്‍ സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം സിഗററ്റ് വലിക്കുകയും മദ്യപിക്കുകയും വാഹനം ഓടിക്കുകയും ചെയ്തിരുന്ന കാര്യങ്ങളാണ് ഒഴിവാക്കിയത്. പെണ്‍കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ മാതാപിതാക്കളുടെ താല്‍പ്പര്യ പ്രകാരമാണ് ഇത് നടപ്പാക്കിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com