പര്‍ദ്ദയുടേയോ മറ്റ് മൂടുപടങ്ങളുടേയോ ആവരണം സൗദിയിലെ സ്ത്രീകള്‍ക്ക് വേണ്ട;  മരണത്തിന് മാത്രമേ കിരീടം തന്നില്‍ നിന്നും തട്ടിയകറ്റാനാവു എന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയില്‍ കണ്ടത് യഥാര്‍ഥ  സൗദി അറേബ്യ അല്ലെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൂണ്ടിക്കാണിക്കുന്നു
പര്‍ദ്ദയുടേയോ മറ്റ് മൂടുപടങ്ങളുടേയോ ആവരണം സൗദിയിലെ സ്ത്രീകള്‍ക്ക് വേണ്ട;  മരണത്തിന് മാത്രമേ കിരീടം തന്നില്‍ നിന്നും തട്ടിയകറ്റാനാവു എന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

പര്‍ദ്ദയിലും, ശരീരത്തെ മുഴുവന്‍ മറയ്ക്കുന്ന മറ്റ് വസ്ത്രങ്ങളിലും സൗദിയിലെ സ്ത്രീകള്‍ ഒതുങ്ങേണ്ടതില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു, മാന്യമായ വസ്ത്രം ഏതെന്ന് സ്ത്രീകള്‍ക്ക് തന്നെ തിരഞ്ഞെടുക്കാമെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കിയത്. 

മതങ്ങള്‍ തീര്‍ത്ത ചട്ടക്കൂടുകളില്‍ നിന്നും സ്ത്രീകളെ പുറത്തു കൊണ്ടു വന്നുള്ള തന്റെ പരിഷ്‌കാരങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കുകയായിരുന്നു ആദ്യമായി ഒരു അമേരിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. 

സൗദിയില്‍ ഇനി സ്ത്രീ പുരുഷ  വിവേചനം ഉണ്ടാകില്ല. 1979 വരെ മറ്റ് ലോക രാജ്യങ്ങളിലെ ജനങ്ങളെ പോലെ തന്നായിരുന്നു ഞങ്ങളും ജീവിച്ചിരുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിച്ചിരുന്നു. തീയറ്ററില്‍ സിനിമ കാണാന്‍ സ്ത്രീകളെത്തിയിരുന്നു. എല്ലാ മേഖലയിലും സ്ത്രീകള്‍ ജോലിയിലേര്‍പ്പെട്ടു. എന്നാല്‍ കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയില്‍ കണ്ടത് യഥാര്‍ഥ  സൗദി അറേബ്യ അല്ലെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൂണ്ടിക്കാണിക്കുന്നു. 

സ്ത്രീയും പുരുഷനും ഒരുമിച്ച് ജോലികളില്‍ ഏര്‍പ്പെടുന്നതിനെ എതിര്‍ക്കുന്ന തീവ്ര മതവാദികള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ പ്രവാചകന്‍ നബിയുടെ കാലത്ത് സ്ത്രീയും പുരുഷനും തമ്മില്‍ ഇങ്ങനെയൊരു വിവേചനം ഉണ്ടായിരുന്നില്ല. മരണത്തിന് മാത്രമേ തന്നെ സൗദി ഭരണാധികാരിയുടെ സ്ഥാനത്ത് നിന്നും മാറ്റാന്‍ സാധിക്കുകയുള്ളെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉറപ്പിച്ചു പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com