കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചെന്ന് വെളിപ്പെടുത്തല്‍

ഫെയ്‌സ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചെന്ന് വെളിപ്പെടുത്തല്‍
കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: ഫെയ്‌സ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചെന്ന് വെളിപ്പെടുത്തല്‍. മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയ്ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും എല്ലാത്തരത്തിലുമുള്ള പ്രവര്‍ത്തനവും അവര്‍ക്കുവേണ്ടി നടത്തിയിട്ടുണ്ടെന്നും വൈലി പറയുന്നു. ഇന്ത്യയൊട്ടാകെ പൊതുവായല്ല പകരം ഓരോ സംസ്ഥാനങ്ങളില്‍ പ്രത്യേകമായാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് ബ്രിട്ടണേക്കാള്‍ വലിപ്പമുണ്ടെന്നും എന്നാല്‍ ഓരോ സംസ്ഥാനങ്ങളിലും ഓഫീസും ജീവനക്കാരുമടക്കം ഉണ്ടായിരുന്നതായും വൈലി പറയുന്നു. ഇങ്ങനെ പ്രവര്‍ത്തിച്ചുവെന്നതിന് രേഖള്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പക്കല്‍ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും ക്രിസ്റ്റഫര്‍ വൈലി പറയുന്നു. മാത്രമല്ല , കെനിയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് തന്റെ മുന്‍ഗാമി മരിച്ചത് വിഷപ്രയോഗംകൊണ്ടായിരിക്കാമെന്നും വൈലി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അറിയിച്ചു.  

അഞ്ചുകോടി ആളുകളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.എത്ര ഇന്ത്യക്കാരുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കൈമാറിയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണം കോണ്‍ഗ്രസ് തള്ളിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com