ചിലവ് ചുരുക്കി ഇമ്രാന്‍ സര്‍ക്കാര്‍; ബെന്‍സും ബിഎംഡബ്ല്യൂവുമടക്കം 70 ആഡംബര കാറുകള്‍ ലേലം ചെയ്തു 

102 കാറികളില്‍ ബുള്ളറ്റ് പ്രൂഫ് കാറുകളടക്കം 70 എണ്ണമാണ് വിറ്റുപോയത്. വിപണിവിലയിലും ഉയര്‍ന്ന നിരക്കിലാണ് കാറുകളുടെ വില്‍പന നടന്നത് 
ചിലവ് ചുരുക്കി ഇമ്രാന്‍ സര്‍ക്കാര്‍; ബെന്‍സും ബിഎംഡബ്ല്യൂവുമടക്കം 70 ആഡംബര കാറുകള്‍ ലേലം ചെയ്തു 

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 70 ആഡംബര കാറുകള്‍ ലേലത്തില്‍ വിറ്റു. സര്‍ക്കാരിന്റെ ചിലവ്ചുരുക്കല്‍ പദ്ധതികളുടെ ഭാഗമായാണ് കാറുകള്‍ ലേലത്തിനായി വച്ചത്. 102 കാറുകളില്‍ ബുള്ളറ്റ് പ്രൂഫ് കാറുകളടക്കം 70 എണ്ണമാണ് വിറ്റുപോയത്. വിപണിവിലയിലും ഉയര്‍ന്ന നിരക്കിലാണ് കാറുകള്‍ വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മെഴ്‌സിഡസ് ബെന്‍സ്, എട്ട് ബുള്ളറ്റ് പ്രൂഫ് ബിഎംഡബ്ല്യൂ, മൂന്ന് 5000സിസി എസ്‌യുവികള്‍, രണ്ട് 3000സിസി എസ്‌യുവികള്‍ എന്നീ പുതിയ മോഡല്‍ വാഹനങ്ങളടക്കമാണ് ലേലത്തില്‍ വിറ്റത്. 

ആഢംബരകാറുകള്‍ക്കുപുറമെ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് മന്ത്രിമന്തിരത്തില്‍ വളര്‍ത്തിയിരുന്ന എട്ട് എരുമകളെയും വില്‍ക്കാന്‍ പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിമാര്‍ക്കായി വാങ്ങിയ ഹെലികോപ്റ്ററുകളില്‍ ആവശ്യത്തിലധികമുള്ള നാല് ഹെലികോപ്റ്ററുകളും വില്‍ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

അധികാരത്തിലെത്തിയ ശേഷം ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ ആദ്യതീരുമാനങ്ങളിലൊന്നായിരുന്നു ചെലവു ചുരുക്കല്‍. ഇതിന്റെ ഭാഗമായാണ് അദ്ദേഹം വാഹനങ്ങള്‍ ലേലം ചെയ്യാനുള്ള തീരുമാനം അറിയിച്ചതും. പാക് സര്‍ക്കാരിന് നിലവില്‍ 30 ലക്ഷം കോടി രൂപയുടെ ബാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com