യുവാവ് കുളിമുറിയിലൊളിപ്പിച്ച ക്യാമറ പരിശോധിച്ചവര്‍ ഞെട്ടി: കുടുംബത്തിലെ അഞ്ച് സ്ത്രീകളുടെ നൂറോളം നഗ്നദൃശ്യങ്ങള്‍

സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യന്‍ പൗരനായ ഇയാളെ കോടതിയില്‍ ഹാജരാക്കി. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ്: കൂടെ താമസിച്ചിരുന്ന കുടുംബത്തിലെ അഞ്ച് സ്ത്രീകളുടെ നൂറോളം നഗ്‌നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തിയ യുവാവ് ദുബായില്‍ അറസ്റ്റില്‍. ഏഷ്യന്‍ പൗരനായ ഇയാള്‍ ബാത്ത് റൂമില്‍ ക്യാമറ വച്ചാണ് സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യന്‍ പൗരനായ ഇയാളെ കോടതിയില്‍ ഹാജരാക്കി. 

ദുബായില്‍ രണ്ട് കിടപ്പുമുറികളുള്ള ഫ്‌ലാറ്റിലായിരുന്നു ഇയാളുടെ താമസം. ഇയാള്‍ക്കൊപ്പം ഒരു ദമ്പതികളും അവരുടെ സഹോദരിയും മറ്റ് മൂന്ന് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു സ്ത്രീയാണ് ആദ്യം ക്യാമറയുടെ ലെന്‍സ് കണ്ടെത്തിയത്. അന്ന് അവര്‍ ഇക്കാര്യം അധികം ശ്രദ്ധിച്ചിരുന്നില്ല. അടുത്ത ദിവസം, ബാത്ത് റൂമില്‍ കയറിയ മറ്റൊരു സ്ത്രീയാണ് ക്യാമറ കണ്ടെത്തിയത്.

ക്യാമറ പ്രവര്‍ത്തിപ്പിക്കാനുള്ള പോര്‍ട്ടബിള്‍ ചാര്‍ജറും മെമ്മറി കാര്‍ഡും അടക്കമുള്ള ഉപകരണങ്ങള്‍ ബാത്ത് റൂമിന്റെ സീലിംഗില്‍ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു. ഈ മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് നൂറ് കണക്കിന് വീഡിയോ ഇതിലുണ്ടായിരുന്നെന്ന് കണ്ടത്തിയത്. ഒപ്പം താമസിച്ചിരുന്ന എല്ലാവരുടെയും നഗ്‌നദൃശ്യങ്ങള്‍ കൂടാതെ മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്കൊപ്പം താമസിച്ച മറ്റൊരു സ്ത്രീയുടെയും ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. ഇതോടെ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com