ബ്രെയ്ന്‍ ക്യാന്‍സര്‍ വരുത്തുന്ന ശത്രുവിനൊപ്പമാണോ നിങ്ങളുടെ ഉറക്കം? റിസ്‌ക് എടുക്കേണ്ട, ഇവയെ കട്ടിലില്‍ നിന്ന് ഒഴിവാക്കൂ

വലിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കണം എന്നുണ്ടെങ്കില്‍ ഉറങ്ങുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ സമീപത്തുനിന്ന് നീക്കിവെക്കണം 
ബ്രെയ്ന്‍ ക്യാന്‍സര്‍ വരുത്തുന്ന ശത്രുവിനൊപ്പമാണോ നിങ്ങളുടെ ഉറക്കം? റിസ്‌ക് എടുക്കേണ്ട, ഇവയെ കട്ടിലില്‍ നിന്ന് ഒഴിവാക്കൂ

മൊബൈല്‍ ഫോണ്‍ കട്ടിലിലോ തലയ്ക്ക് അടുത്തുവെച്ചോ ഉറങ്ങുന്നത് ബ്രെയ്ന്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷണ ഫലം. ഫോണുകളില്‍ നിന്ന് പുറത്തുവരുന്ന റേഡിയോ ഫ്രീക്വന്‍സി എനര്‍ജി മസ്തിഷ്‌ക അര്‍ബുദത്തിനും ശ്രവണ ഗ്രന്ഥിയിലും ഉമിനീര്‍ ഗ്രന്ഥിയിലും അര്‍ബുദം വരുത്തുന്നതിനും കാരണമാകുമെന്നാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇത് കൂടാതെ പ്രത്യുല്‍പ്പാദന ശേഷിയേയും ഇത് ദോഷകരമായി ബാധിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ട് ഏതെങ്കിലും രീതിയിലുള്ള സ്ഥിരമായ ആരോഗ്യപ്രശ്‌നം ഉണ്ടാകുമോയെന്ന് വ്യക്തമായിട്ടില്ല. വലിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കണം എന്നുണ്ടെങ്കില്‍ ഉറങ്ങുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ സമീപത്തുനിന്ന് നീക്കിവെക്കണമെന്ന് ഗവേഷകര്‍ പറഞ്ഞു. 

ടവറിലേക്ക് സിഗ്നലുകള്‍ അയക്കുന്ന സമയത്ത് മൊബൈലുകളില്‍ നിന്ന് റേഡിയോ ഫ്രീക്വന്‍സി എനര്‍ജി പുറത്തേക്ക് വരും. മൊബൈല്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ തലയിലൂടെയും ശരീര ഭാഗങ്ങളിലൂടെയും ഇത് കടന്നുപോകും. സിഗ്നലുകള്‍ ടവറിലേക്കും തിരിച്ചു ഫോണിലേക്കും കൈമാറ്റം ചെയ്യുന്നതിലൂടെ ഫോണുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. 

പോക്കറ്റുകളില്‍ കൊണ്ടുനടക്കുന്നതിന് പകരും ബാഗിലും പേഴ്‌സിലുമായി മൊബൈല്‍ കൊണ്ടുനടക്കുന്നതും അര്‍ബുദ സാധ്യത കുറക്കും. ഇത് കൂടാതെ ഒന്നോ രണ്ടോ സിഗ്നലുകള്‍ മാത്രമുള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. റേയ്ഞ്ച് കുറവുള്ളപ്പോള്‍ ടവറുമായുള്ള ബന്ധം നിലനിര്‍ത്താനായി മൊബൈല്‍ വലിയ അളവില്‍ സിഗ്നല്‍ അയക്കുമെന്നും ഇത് റേഡിയോ ഫ്രീക്വന്‍സി എനര്‍ജിയുടെ കൂടുതല്‍ പുറംതള്ളാന്‍ കാരണമാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. 

വയര്‍ലസ് ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറക്കാന്‍ കാരണമാകും. മൊബൈല്‍ ഫോണുകള്‍ പുറത്തുവിടുന്നതിനേക്കാള്‍ കുറവാണ് വയര്‍ലസ് ഹെഡ്‌സെറ്റുകള്‍ പുറത്തുവിടുന്ന എനര്‍ജി. ക്യാന്‍സറിന്റെ വളര്‍ച്ചയ്ക്ക് മൊബൈല്‍ ഫോണിന്റെ ഉപയോഗം ഏതെങ്കിലും രീതിയില്‍ ബാധിക്കുന്നുണ്ടോയെന്നുള്ള പഠനം നടന്നുകൊണ്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com