ബേബിഫുഡിലടങ്ങിയിരിക്കുന്നത് അപകടകരമാം കെമിക്കല്‍സ്: കുഞ്ഞുങ്ങള്‍ക്കിത് കൊടുക്കുന്നത് ഇനിയും നിര്‍ത്താറായില്ലേ...! 

പല ബേബി ഫുഡിലും ലെഡ്, കാഡ്മിയം, അക്രിലിക് തുടങ്ങിയ ഹാനികരമായ കെമിക്കല്‍സ് അടങ്ങിയിട്ടുണ്ടെന്ന് ദ ക്ലീന്‍ ലേബല്‍ പ്രൊജക്റ്റ് എന്ന സംഘടന വെളിപ്പെടുത്തിയിരിക്കുകയാണ്.
ബേബിഫുഡിലടങ്ങിയിരിക്കുന്നത് അപകടകരമാം കെമിക്കല്‍സ്: കുഞ്ഞുങ്ങള്‍ക്കിത് കൊടുക്കുന്നത് ഇനിയും നിര്‍ത്താറായില്ലേ...! 

കുഞ്ഞുങ്ങളുടെ ബേബിഫുഡില്‍ എണ്‍പത് ശതമാനവും അപകടകരമായ കെമിക്കല്‍സാണ് അടങ്ങിയിട്ടുള്ളതെന്ന് പഠനം. പല ബേബി ഫുഡിലും ലെഡ്, കാഡ്മിയം, അക്രിലിക് തുടങ്ങിയ ഹാനികരമായ കെമിക്കല്‍സ് അടങ്ങിയിട്ടുണ്ടെന്ന് ദ ക്ലീന്‍ ലേബല്‍ പ്രൊജക്റ്റ് എന്ന സംഘടന വെളിപ്പെടുത്തിയിരിക്കുകയാണ്. 

വിപണിയിലുള്ള 530 വ്യത്യസ്തതരത്തിലുള്ള ബേബിഫുഡുകളിലാണ് ഗവേഷകര്‍ അഞ്ച് മാസം കൊണ്ട് ഗവേഷണം നടത്തിയത്. ഇതില്‍ 65 ശതമാനം ഉല്‍പ്പന്നങ്ങളില്‍ ആര്‍സെനിക് അടങ്ങിയിട്ടുണ്ട്. 58 ശതമാനത്തില്‍ അടങ്ങിയിട്ടുള്ളത് കാഡ്മിയം. 36 ശതമാനത്തില്‍ ലെഡും ബാക്കി 10 ശതമാനം ബേബിഫുഡുകളില്‍ അക്രിലിക് എന്ന കെമിക്കലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.

80 ശമാനം ബേബിഫുഡുകളിലും ആര്‍സെനിക് അതിഭീകരമായ കെമിക്കല്‍ ചേര്‍ക്കുന്നുണ്ട്. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുമെന്നാണ് പഠനങ്ങളില്‍ സൂചിപ്പിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഡയബെറ്റിക്‌സ്, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തിയിട്ടുള്ളതാണ്.

എണ്‍പത് ശതമാനം ബേബിഫുഡിലും മേല്‍പ്പറഞ്ഞ എല്ലാ കെമിക്കല്‍ പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്. അരി ഉപയോഗിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ മൊരിഞ്ഞിരിക്കാനും കേടാകാതിരിക്കാനും മറ്റുമാണ് ഈ കെമിക്കലുകളെല്ലാം ചേര്‍ക്കുന്നത്. 

ക്രിത്രിമമായി  സംസ്‌കരിച്ച മധുരച്ചേരുവകളാണ് ബ്രാന്‍ഡഡ് ഫുഡ് പ്രോഡക്റ്റുകളിലധികവും ചേര്‍ത്തിട്ടുള്ളത്. ഇത്തരം കൃത്രിമ രുചി ആദ്യം മുതലേ നാവില്‍ ശീലിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പിന്നീട് എരിവും ചവര്‍പ്പും കലര്‍ന്ന പച്ചക്കറികളോടും കിഴങ്ങുകളോടും താല്‍പര്യം നഷ്ടപ്പെടുന്നു എന്ന അപകടം കൂടി ഇവിടെ സംഭവിക്കുന്നുണ്ട്. കൂടാതെ ബേബി ഫുഡ് കഴിക്കുന്ന കുഞ്ഞുങ്ങള്‍ പില്‍ക്കാലത്ത് പൊണ്ണത്തടിയന്മാരായി വളരാനും സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com