പുരുഷന്മാര്‍ ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദ്‌രോഗങ്ങളെ അകറ്റുമെന്ന് പഠനം

ആഴ്ചയില്‍ ഒന്നില്‍കൂടുതല്‍ തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രക്തത്തിലെ അപകടകാരികളായ കെമിക്കല്‍സിന്റെ അളവ് കുറയ്ക്കും
പുരുഷന്മാര്‍ ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദ്‌രോഗങ്ങളെ അകറ്റുമെന്ന് പഠനം

ആഴ്ചയില്‍ രണ്ട് തവണ എങ്കിലും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പുരുഷന്മാരുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഴ്ചയില്‍ ഒന്നില്‍കൂടുതല്‍ തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രക്തത്തിലെ അപകടകാരികളായ കെമിക്കല്‍സിന്റെ അളവ് കുറയ്ക്കും. 

അത് മാത്രമല്ല, ശരീരത്തിലെ രക്തയോട്ടും ശരിയായ നിലയിലാക്കുകയും, രക്തക്കുഴലുകളെ ഇത് ശക്തമാക്കുകയും ചെയ്യും. ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന കെമിക്കല്‍ ഹോമോസിസ്‌റ്റെയിന്‍ രക്തത്തില്‍ അടിയുന്നതും ആഴ്ചയില്‍ ഒന്നിലധികം തവണയുള്ള ലൈംഗീക ബന്ധം ഇല്ലാതെയാക്കുന്നു. 

എന്നാല്‍ സ്ത്രീകളുടെ ഹൃദയ സുരക്ഷയ്ക്ക് ഇത് സഹായിക്കില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയ സംഘം പറയുന്നത്. കാരണം സ്ത്രീകളിലെ ലൈംഗീക വികാരങ്ങളെ ഉത്തേജിപ്പിക്കുന്നതും ശരീരത്തിലെ രക്തയോട്ടവും തമ്മില്‍ വലിയ ബന്ധമില്ല. 

തായ്വാന്‍ നാഷണല്‍ ഡിഫന്‍സ് മെഡിക്കല്‍ സെന്ററാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. 20നും 50 വയസിനും ഇടയില്‍ പ്രായം വരുന്ന 2000 പുരുഷന്മാരേയും സ്ത്രീകളേയുമാണ് പഠനവിധേയമാക്കിയത്. 

ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ഇവരുടെ രക്തത്തിലെ ഹോമോസിസ്‌റ്റെയിന്റെ അളവ് പരിശോധിച്ചായിരുന്നു അവര്‍ നിഗമനത്തിലെത്തിയത്. ആഴ്ചയില്‍ രണ്ടില്‍ കൂടുതല്‍ തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടവരുടെ രക്തത്തില്‍ കെമിക്കല്‍സിന്റെ അംശം കുറവായിരുന്നു. മാസത്തില്‍ ഒരിക്കല്‍ മാത്രം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുത്തവരുടെ രക്തത്തിലായിരുന്നു കെമിക്കല്‍സിന്റം അംശം ഏറ്റവും കൂടുതല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com