ഗര്‍ഭിണികള്‍ ധാരാളം മീന്‍ കഴിച്ചാല്‍ മാസം തികയാതെയുള്ള പ്രസവം കുറയുമെന്ന് പഠനം

ഗര്‍ഭിണികള്‍ ധാരാളം മീന്‍ കഴിച്ചാല്‍ മാസം തികയാതെയുള്ള പ്രസവം കുറയുമെന്ന് പഠനം

സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട കാലഘട്ടമാണ് ഗര്‍ഭകാലം.

സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട കാലഘട്ടമാണ് ഗര്‍ഭകാലം. ഈ സമയത്ത് അമ്മ കഴിക്കുന്ന ആഹാരത്തിനനുസരിച്ച് ഇരിക്കും കുഞ്ഞിന്റെ ആരോഗ്യവും. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അമ്മ ധാരാളം മീനും മീനെണ്ണയും കഴിക്കുന്നത് മാസം തികയാതെയുള്ള പ്രസവ സാധ്യത കുറയ്ക്കുമെന്നാണ് പഠനം. മീനില്‍ ധാരാളമടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡാണ് ഇതിന് സഹായകമാകുന്നത്. 

എന്‍3 ഫാറ്റി ആസിഡുകളുടെ കുറവ് ഗര്‍ഭിണികളില്‍ ഒന്നു മുതല്‍ ആറു വരെയുള്ള മാസങ്ങളിലെ ഗര്‍ഭമലസിന് കാരണമാകുന്നതായി പഠനം വ്യക്തമാക്കുന്നു. എന്നാല്‍ മീനെണ്ണയില്‍ ധാരാളം എന്‍3 ഫാറ്റി ആസിഡുകളുണ്ട്. അതേസമയം ഇതില്‍ മെര്‍ക്കുറി അംശങ്ങളുള്ളതിനാല്‍ ചിലയിടങ്ങളില്‍ ഗര്‍ഭിണികളെ മത്സ്യം കഴിക്കുന്നതില്‍ നിന്നും വിലക്കുന്ന പ്രവണതയും നിലനില്‍ക്കുന്നുണ്ട്. 

എന്നാല്‍ ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഗര്‍ഭിണികള്‍ ധാരാളം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ പബ്ലിക് ഹെല്‍ത്തിലെ  ഗവേഷകനായ സ്യൂര്‍ഡര്‍ എഫ് ഓള്‍സന്‍ പറഞ്ഞു.

നവജാതശിശു മരണനിരക്കിനുള്ള പ്രധാനകാരണം മാസം തികയാതെയുള്ള പ്രസവമാണ്. ഇങ്ങനെ പിറക്കുന്ന കുഞ്ഞുങ്ങല്‍ ജീവിതം തിരിച്ചുപിടിച്ചാലും മിക്കവരിലും പിന്നീട് വൈകല്യങ്ങളും ഹൃദ്രോഗസാധ്യതയും ഉണ്ടാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com