ഗര്‍ഭിണികള്‍ കഞ്ചാവ് വലിച്ചാല്‍ സംഭവിക്കുന്നതെന്ത്? 

ഗര്‍ഭിണികള്‍ ഈ സമയത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതുപോലെതന്നെ, ചെയ്യാന്‍ പാടില്ലാത്തതായി കാര്യങ്ങളും ഉണ്ട്. 
ഗര്‍ഭിണികള്‍ കഞ്ചാവ് വലിച്ചാല്‍ സംഭവിക്കുന്നതെന്ത്? 

ര്‍ഭകാലം സംരക്ഷണത്തിന്റെ കൂടി കാലമാണ്. ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാന്‍ വേണ്ടി ഭക്ഷണം മുതല്‍ വിനോദം ഉള്‍പ്പെടെ പല കാര്യങ്ങളിലും അമ്മമാര്‍ ചില നിയന്ത്രണങ്ങളൊക്കെ കൊണ്ടു വരേണ്ടി വരും. ഗര്‍ഭിണികള്‍ ഈ സമയത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതുപോലെതന്നെ, ചെയ്യാന്‍ പാടില്ലാത്തതായി ചില കാര്യങ്ങളും ഉണ്ട്. 

നിങ്ങള്‍ കഞ്ചാവ് വലിക്കാറുള്ള ആളാണെങ്കില്‍ ഗര്‍ഭകാലത്ത് ആ ശീലം മാറ്റി വെക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ഗര്‍ഭകാലത്ത് കഞ്ചാവ് വലിച്ചാല്‍ കുഞ്ഞിന്റെ ഭാരം കുറയും, കൂടാതെ പെരുമാറ്റവൈകല്യങ്ങള്‍ പോലുള്ള മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ജേണല്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റില്‍ ഈ പഠനം പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ഗര്‍ഭിണികളിലെ കഞ്ചാവിന്റെ ഉപയോഗം കുഞ്ഞിന് അപകടകരമാം വിധത്തില്‍ ഭാരക്കുറവും പെരുമാറ്റവൈകല്യവുമുണ്ടാകുമെന്ന് ഈ പഠനത്തില്‍ പറയുന്നു. സിഗരറ്റ് കൂടി ഉപയോഗിക്കുന്നുവെങ്കില്‍ ഇതിന്റെ തോത് കൂടുമെന്നും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 

കുഞ്ഞിന് മൂന്ന് ആഴ്ച മാത്രം പ്രായമുളളപ്പോള്‍ പുകയിലയും കഞ്ചാവും ഉപയോഗിച്ച ഗര്‍ഭിണികള്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് മറ്റുളളവരെക്കാള്‍ തൂക്കകുറവ് ഉണ്ടായതായി കണ്ടെത്തി. 

'അതുപോലെതന്നെ, കഞ്ചാവ് വലിക്കുന്ന ഗര്‍ഭിണികള്‍ക്ക് പെട്ടെന്ന് ദേഷ്യം വരാനും സങ്കടം വരാനും കാരണമാകുന്നു. ഗര്‍ഭാവസ്ഥയെന്നത് ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ സമയമാണ്. ഗര്‍ഭിണികള്‍ക്ക് പെട്ടെന്ന് വൈകാരികമായ മാറ്റങ്ങളുമുണ്ടാവും. ഗര്‍ഭാവസ്ഥയില്‍ സന്തോഷമായിരിക്കുകയെന്നത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് നല്ലതാണ്'- ന്യൂയോര്‍ക്കിലെ ബഫലോ സര്‍വകലാശാലയിലെ ഗവേഷകന്‍ റിന ഡാസ് എയ്ദന്‍ വ്യക്തമാക്കി.

250 കുഞ്ഞുങ്ങളിലും അമ്മമാരിലും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഈ 250 അമ്മമാരും തങ്ങളുടെ ഗര്‍ഭകാലയളവില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഗവേഷണം നടത്തിയ 173 അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കും മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളുള്ളതായി ഗവേഷകര്‍ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com