കാപ്പി കാന്‍സര്‍ ഉണ്ടാക്കുമോ..!! വാസ്തവമെന്താണ്? 

കാപ്പി എന്ന പാനീയം മറ്റ് ഭക്ഷണങ്ങളെപ്പോലെത്തന്നെ സുരക്ഷിതമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ആരോഗ്യവിദഗ്ദര്‍. 
കാപ്പി കാന്‍സര്‍ ഉണ്ടാക്കുമോ..!! വാസ്തവമെന്താണ്? 

നപ്രിയ പാനീയമായ കാപ്പി കാന്‍സറിന് കാരണമാകും, അതിനാല്‍ ഈ ഉല്‍പ്പന്നത്തില്‍ കാന്‍സര്‍ മുന്നറിയിപ്പ് ലേബല്‍ പതിക്കണമെന്നും കാലിഫോര്‍ണിയന്‍ കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവിനെ തള്ളിപ്പറഞ്ഞ് വിവിധ ആരോഗ്യവിദഗ്ദര്‍ രംഗത്തെത്തിയിരിക്കുകയാണ്. കാപ്പി എന്ന പാനീയം മറ്റ് ഭക്ഷണങ്ങളെപ്പോലെത്തന്നെ സുരക്ഷിതമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ആരോഗ്യവിദഗ്ദര്‍. 

കാപ്പിക്കുരുക്കള്‍ ഉയര്‍ന്ന താപനിലയില്‍ വറുത്തെടുക്കുമ്പോള്‍ കാന്‍സറിന് കാരണമാകുന്ന കെമിക്കല്‍ റിയാക്ഷന്‍ ഉണ്ടാകുന്നുവെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. മൃഗങ്ങളില്‍ ഇതേക്കുറിച്ച് പഠനവും നടത്തിയതായി അവര്‍ സ്ഥാപിക്കുന്നു. എന്നാല്‍ മൃഗങ്ങള്‍ക്ക് മനുഷ്യന്‍ ഉപയോഗിക്കുന്നതിന്റെ ഒരുപാട് കൂടിയ അളവില്‍ കാപ്പി കൊടുത്തിട്ടാണ് പരീക്ഷണം നടത്തുന്നത്. അത് ശരിയായ രീതിയല്ലെന്നും കാപ്പിയില്‍ കാന്‍സറിന് കാരണമാകുന്ന പ്രത്യേക അപകടകാരികളായ വസ്തുക്കള്‍ ഒന്നും അടങ്ങിയിട്ടില്ലെന്നുമാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയിലെ ഡപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ജെ ലിയനാള്‍ഡ് ലിറ്റന്‍ഫീല്‍ഡ് പറയുന്നത്.

'നമ്മള്‍ കഴിക്കുന്ന മിക്ക ആഹാരപദാര്‍ത്ഥങ്ങളിലും കാന്‍സര്‍ സാധ്യതയുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഫ്രെഞ്ച് ഫ്രൈസ് പോലെയുള്ള ഭക്ഷണങ്ങളെല്ലാം ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുമ്പോള്‍ കാന്‍സറിന് കാരണമായേക്കാവുന്ന വസ്തുക്കള്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. അതിലും ചെറിയ അളവിലേ കോഫിയില്‍ ഇത് അടങ്ങിയിട്ടുള്ളു. മാത്രമല്ല, ഇതൊന്നും നേരിട്ട് മരണത്തിന് കാരണമാകുന്നുമില്ല'- ലിയനാള്‍ഡ് കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഏതെങ്കിലുമൊന്ന് കാന്‍സര്‍ സാധ്യതയുള്ളതായിരിക്കും. പക്ഷേ അതിലെല്ലാം ലേബല്‍ വയ്ക്കുന്നില്ലല്ലോ. സിഗരിറ്റിന് പുറത്ത്, അത് കാന്‍സര്‍ വിളിച്ചു വരുത്തുന്ന അപകടകാരിയായ ഉല്‍പ്പന്നമാണെന്ന് എഴുതിവെക്കുന്നതില്‍ തെറ്റില്ല. കാരണം അത് നേരിട്ട് അപകടകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിഞ്ഞതാണ്. പക്ഷേ കോഫിക്ക് പുറത്ത് അതിന്റെ ആവശ്യമില്ല- അദ്ദേഹം വ്യക്തമാക്കി.

2002ല്‍ സ്വീഡിഷ് ഗവേഷകര്‍ നടത്തിയ ചില പഠനങ്ങളിലാണ് ഉരുളക്കിഴങ്ങ്, കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തിയത്. വെറുതെ കഴിക്കുന്നതില്‍ പ്രശ്‌നമില്ല, ഒരു പ്രത്യേക അളവില്‍ ചൂടാക്കുമ്പോഴാണ് പ്രശ്‌നം. ഫ്രെഞ്ച് ഫ്രൈസും പൊട്ടേറ്റോ ചിപ്‌സും പിന്നീട് ഇത്തരത്തില്‍ ഉള്‍പ്പെട്ട ആഹാരങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. അതുപോലത്തന്നെ ഉയര്‍ന്ന ചൂടില്‍ വേവിച്ച് കാന്‍സറിന് കാരണമായേക്കാവുന്ന രീതിയില്‍ നിര്‍മ്മിക്കുന്ന ആഹാരങ്ങളാണ് ധാന്യങ്ങള്‍, ബ്രെഡ്, കോഫി എന്നിവയെല്ലാം- ഗവേഷകര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com