ഹൈ ഹീല്‍ ചെരുപ്പുകളെ ഇഷ്ടപ്പെടുന്നത് കൊള്ളാം, പക്ഷെ ഇതുകൂടെ അറിഞ്ഞിരുന്നോ 

സ്വാഭാവികമായ ശാരീരികരീതികളില്‍ മാറ്റം വരുത്തുന്നത് ഗര്‍ഭപാത്രം ഉള്‍പ്പടെയുള്ള ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതാണെന്നും പഠനം പറയുന്നു
ഹൈ ഹീല്‍ ചെരുപ്പുകളെ ഇഷ്ടപ്പെടുന്നത് കൊള്ളാം, പക്ഷെ ഇതുകൂടെ അറിഞ്ഞിരുന്നോ 

ഒരു ഹൈ ഹീല്‍ ചെരുപ്പെങ്കിലും എപ്പോഴും കരുതുന്നവരായിരിക്കും പെണ്‍കുട്ടികളിലധികവും. ഹീല്‍ ചെരുപ്പുകളുമായി ബന്ധപ്പെട്ട് ധാരാളം ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ അഞ്ച് ഇഞ്ചില്‍ അധികം ഹീലുള്ള ചെരുപ്പുകള്‍ ധരിക്കുന്നത് സ്ത്രീകളില്‍ അസാധാരണമായ നടപ്പുരീതിക്കും മറ്റും കാരണമാകുമെന്നും ഇത് ഭാവിയില്‍ ഗര്‍ഭധാരണത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് പുതിയ പഠനം പറയുന്നത്. 

സ്വാഭാവികമായ ശാരീരികരീതികളില്‍ മാറ്റം വരുത്തുന്നത് ഗര്‍ഭപാത്രം ഉള്‍പ്പടെയുള്ള ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതാണെന്നും പഠനം പറയുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെ പെണ്‍കുട്ടികള്‍ ശരീരശാസ്ത്രപരമായ വളര്‍ച്ച കൈവരിക്കുകയും പക്വത നേടുകയും ചെയ്യുമെങ്കിലും കാലിലെ എല്ലുകളും നട്ടെല്ലും ഇടുപ്പുമൊന്നും  പാകത കൈവരിച്ചിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ നിരന്തരമായി ഹീലുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ പേശികള്‍ വളയാനും മറ്റും ഇടയാകും. 

ഇത്തരത്തില്‍ ശരീരാവയവങ്ങളില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗര്‍ഭപാത്രത്തിന് സ്ഥാനമാറ്റം സംഭവിക്കുമെന്നും ഇത് പിന്നീട് ആര്‍ത്തവ സമയത്തും ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴും വേദനയ്ക്ക് കാരണമാകുമെന്ന് ഐവിഎഫ് വിദഗ്ദ്ധന്‍ ഡോ. സാഗരിക അഗര്‍വാള്‍ പറയുന്നു. 

ഹീലുകള്‍ ധരിക്കുമ്പോള്‍ ശരീരം മുന്നോട്ട് ആഞ്ഞ് നടക്കേണ്ടിവരുന്നതുകൊണ്ട് ഇടുപ്പിന് അമിത സമ്മര്‍ദ്ധം ഉണ്ടാകും. ഇത് ഇടുപ്പിനുള്ളിലെ അവയവങ്ങളുടെ ഞെരുക്കത്തിന് കാരണമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com