ഗുളികയില്‍ കയ്യുറയുടെ ഭാഗം കണ്ടെത്തി: സണ്‍ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്ന് അമേരിക്കയില്‍ പിന്‍വലിച്ചു

ഇന്ത്യന്‍ ഔഷധനിര്‍മാതാക്കളായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പ്രമേഹ മരുന്ന് അമേരിക്കയില്‍ നിരോധിച്ചു.
ഗുളികയില്‍ കയ്യുറയുടെ ഭാഗം കണ്ടെത്തി: സണ്‍ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്ന് അമേരിക്കയില്‍ പിന്‍വലിച്ചു

ന്ത്യന്‍ ഔഷധനിര്‍മാതാക്കളായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പ്രമേഹ മരുന്ന് അമേരിക്കയില്‍ നിരോധിച്ചു. കമ്പനിയുടെ അമേരിക്കന്‍ ശാഖ വിതരണം ചെയ്ത ഒരു ബാച്ച് പ്രമേഹ മരുന്നാണ് അമേരിക്കയില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നത്. പ്രമേഹ ഗുളികകളില്‍ ഒന്നില്‍ കയ്യുറയുടെ ഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. 

അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പ്രമേഹത്തിനെതിരായുള്ള മെറ്റ്‌ഫോര്‍മിന്‍ ഹൈഡ്രോക്ലോറൈഡ് 500 മില്ലിഗ്രാം എക്‌സ്റ്റന്‍ഡഡ് റിലീസ് ഗുളികകളാണ് പിന്‍വലിച്ചത്. ഒരു ഗുളികയില്‍ കുഴപ്പം കണ്ട് അതേ ബാച്ചിലുള്ള 2508 കുപ്പികളാണ് പിന്‍വലിപ്പിച്ചത്. ഇത് ഗുജറാത്തിലെ ഹലോള്‍ പ്ലാന്റില്‍ നിര്‍മ്മിച്ച മരുന്നുകള്‍ ആണെന്നാണ് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 

അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഇന്ത്യയെ അപേക്ഷിച്ച് മരുന്നുകള്‍ക്ക് കര്‍ശന പരിശോധനയാണുള്ളത്. എന്നിട്ടുപോലും പ്രമുഖ കമ്പനികള്‍ക്ക് വരെ ഈ രാജ്യങ്ങളില്‍ വീഴ്ച പറ്റുന്നു. 95 ശതമാനം മരുന്നുകളും ആവശ്യമായ പരിശോധനയില്ലാതെയാണ് വിപണിയിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com