പെണ്‍കുഞ്ഞ് പിറക്കുമ്പോള്‍ വിഷാദം; ആ നാളുകളിലെ അച്ഛന്റെ വിഷാദം മകളെ വൈകാരികമായി സമ്മര്‍ദ്ദത്തിലാക്കും 

ഈ അമിത സമ്മര്‍ദ്ദം പെണ്‍കുട്ടികളില്‍ മാത്രമാണെന്നും ആണ്‍കുട്ടികളില്‍ ഇത് കാണാന്‍ കഴിയില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു
പെണ്‍കുഞ്ഞ് പിറക്കുമ്പോള്‍ വിഷാദം; ആ നാളുകളിലെ അച്ഛന്റെ വിഷാദം മകളെ വൈകാരികമായി സമ്മര്‍ദ്ദത്തിലാക്കും 

കള്‍ ജനിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മുതല്‍ വിഷാദത്തിന് അടിമയാകുന്ന പിതാക്കന്‍മാര്‍ മകള്‍ക്ക് വൈകാരികമായ സമ്മര്‍ദ്ദമാണ് സമ്മാനിക്കുന്നതെന്ന് പഠനം. ഇരുപതില്‍ ഒരാള്‍ എന്ന രീതിയില്‍ ഇത്തരത്തില്‍ വിഷാദബാധിതരാണെന്നും മകളുടെ കൗമാര കാലഘട്ടത്തില്‍ അവര്‍ക്ക് മാനസികമായി കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഇത് കാരണമാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഈ അമിത സമ്മര്‍ദ്ദം പെണ്‍കുട്ടികളില്‍ മാത്രമാണെന്നും ആണ്‍കുട്ടികളില്‍ ഇത് കാണാന്‍ കഴിയില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

എന്തുകൊണ്ടാണ് അച്ഛന്‍മാരുടെ വിഷാദം പെണ്‍മക്കളെ കൂടുതലായി ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും അച്ഛന്‍-മകള്‍ ബന്ധത്തിലെ ചില പ്രത്യേക സവിശേഷതകളാകാം ഇതിന് കാരണമെന്ന് പഠനത്തില്‍ പറയുന്നു. പിതാക്കന്‍മാരിലെ വിഷാദം കുടുംബത്തിലെ എല്ലാവരിലും സമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുമെന്നും ഇതാകാം കുട്ടികളെ ഇത് ബാധിക്കാനുള്ള കാരണങ്ങളില്‍ ഒന്നെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. 

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 3200ഓളം അച്ഛന്‍മാര്‍ക്കിടയില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com