മുള വന്ന വെളുത്തുള്ളി കഴിക്കാമോ?...

മുള വന്ന വെളുത്തുള്ളിക്ക് സാധാരണ വെളുത്തുള്ളിയെ അപേക്ഷിച്ചു മറ്റൊരു രുചിയാകും.
മുള വന്ന വെളുത്തുള്ളി കഴിക്കാമോ?...

ചില പച്ചക്കറികളും ധാനവ്യങ്ങളും മുളപ്പിച്ച് കഴിച്ചാല്‍ ഗുണം കൂടും. മുള വന്നാല്‍ കഴിക്കാന്‍ പാടാത്ത ആഹാരപദാര്‍ത്ഥങ്ങളുമുണ്ട്. അങ്ങനെ കഴിക്കാന്‍ പാടാത്ത ഒന്നാണ് മുള വന്ന ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ വിഷാംശമുള്ളതു കൊണ്ടാണ് അത് കഴിക്കാന്‍ പാടില്ലെന്ന് പറയുന്നത്. 

എന്നാല്‍ മുളവന്ന വെളുത്തുള്ളി കഴിക്കാമോ എന്ന കാര്യത്തിലും ആശങ്കയുണ്ടാകാം. കഴിക്കാം എന്നാണു അതിനുത്തരം. എന്നാല്‍ വെളുത്തുള്ളിയുടെ രുചി നശിക്കാന്‍ ഇത് കാരണമാകുമെന്നു മാത്രം. മുള വന്ന വെളുത്തുള്ളിക്ക് സാധാരണ വെളുത്തുള്ളിയെ അപേക്ഷിച്ചു മറ്റൊരു രുചിയാകും. ഇത് ആഹാരത്തില്‍ ചേര്‍ത്താല്‍ രുചി വ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ട്.

മുള വന്ന വെളുത്തുള്ളി 10  ദിവസത്തോളം യാതൊരു കുഴപ്പവുമില്ലാതെ സാധാരണ പോലെ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ അതിനുശേഷം അവയുടെ മുള വന്ന ഭാഗം മുറിച്ചു കളഞ്ഞ ശേഷം ഉപയോഗിക്കുന്നതാകും നല്ലത്. ഇത് രുചി വ്യത്യാസം തടയാന്‍ സഹായിക്കും. അതേസമയം വളരെ ചീഞ്ഞ വെളുത്തുള്ളി ഉപയോഗിക്കാനേ പാടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

വൈറ്റമിന്‍ ബി, സി, കാത്സ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സെലേനിയം തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഘടകങ്ങളെല്ലാം വെളുത്തുള്ളിയിലുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ക്കൊപ്പം സള്‍ഫേറ്റുകളും വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നു. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് വെളുത്തുള്ളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com