മാമത്തുകളുടെ കാലത്തുള്ള വിരയെ പുനര്‍ജീവിപ്പിച്ചു: മനുഷ്യരേയും കാലങ്ങളോളം ജീവനോടെ സൂക്ഷിക്കാമെന്ന പ്രതീക്ഷയില്‍ ശാസ്ത്രജ്ഞര്‍

ഐസ് പാളിയില്‍ മരവിച്ചിരുന്ന രണ്ട് നാടവിരകള്‍ക്കാണ് ശാസ്ത്രജ്ഞര്‍ ജീവന്‍ നല്‍കിയത്.
മാമത്തുകളുടെ കാലത്തുള്ള വിരയെ പുനര്‍ജീവിപ്പിച്ചു: മനുഷ്യരേയും കാലങ്ങളോളം ജീവനോടെ സൂക്ഷിക്കാമെന്ന പ്രതീക്ഷയില്‍ ശാസ്ത്രജ്ഞര്‍

42000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മാമത്തുകളുടെ കാലത്ത് ജീവിച്ചിരുന്ന വിരകള്‍ക്ക് ജീവന്‍ നല്‍കി ശാസ്ത്രലോകം. ഐസ് പാളിയില്‍ മരവിച്ചിരുന്ന രണ്ട് നാടവിരകള്‍ക്കാണ് ശാസ്ത്രജ്ഞര്‍ ജീവന്‍ നല്‍കിയത്. ഈ നേട്ടം ആസ്‌ട്രോ ബയോളജി, ക്രയോണിക്‌സ് എന്നീ ശാസ്ത്രരംഗങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വാണ് നല്‍കുക എന്നാണ് കരുതപ്പെടുന്നത്. 

മനുഷ്യരെ കാലങ്ങളോളം ഐസ് പാളികളില്‍ ശീതികരിച്ച് ജീവനോടെ നിലനിര്‍ത്താന്‍ ഈ കണ്ടുപിടുത്തത്തോടെ സാധിക്കുമെന്നാണ് ശാസ്ത്രം പ്രതീക്ഷിക്കുന്നത്. 196 ഡിഗ്രിയാണ് ഒരു കോശത്തിന്റെ ഡീപ്പ് ഫ്രീസിങ്ങ് പോയിന്റ്. കോശങ്ങള്‍ നശിക്കാതിരിക്കാന്‍ ചില തന്മാത്രകള്‍ കുത്തിവെച്ചാല്‍ ശരീരം കാലങ്ങളോളം നശിക്കാതെ സൂക്ഷിക്കാന്‍ ശാസ്ത്രത്തിന് സാധിക്കും.

എന്നാല്‍ ഇതുവരെ ഹൃദയം, കിഡ്‌നി പോലെയുള്ള ശരീരഭാഗങ്ങള്‍ നശിക്കാതെ സൂക്ഷിക്കാന്‍ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല. ഇതിന് പുതിയ കണ്ടെത്തല്‍ സഹായകമാവും എന്ന് കരുതപ്പെടുന്നു. മോസ്‌കോയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസികോ കെമിക്കല്‍ ആന്‍ഡ് ബയോളിക്കല്‍ പ്രോബ്ലെംസ് ഓഫ് സോയില്‍ ആണ് വിപ്ലവകരമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. അമേരിക്കയിലെ ഭൂമിശാസ്ത്ര പ്രവര്‍ത്തകരുമായി ചേര്‍ന്നായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com