ഹൃദയത്തെ കാക്കും പക്ഷേ...; ആസ്പിരിന്റെ ഉപയോഗം പുരുഷന്മാരില്‍ സ്‌കിന്‍ കാന്‍സര്‍ വരാനുള്ള സാധ്യത രണ്ടിരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്

ഹൃദയ സ്തംഭനവും മറ്റ് രോഗങ്ങള്‍ വരാനുള്ള സാധ്യതകളും ഇവയുടെ ഉപയോഗത്തിലൂടെ കുറയ്ക്കാനാവും എന്നിരിക്കെ പുതിയ കണ്ടെത്തല്‍ ഗവേഷകരെ അത്ഭുതത്തിലാഴ്ത്തിയിരിക്കുകയാണ്
ഹൃദയത്തെ കാക്കും പക്ഷേ...; ആസ്പിരിന്റെ ഉപയോഗം പുരുഷന്മാരില്‍ സ്‌കിന്‍ കാന്‍സര്‍ വരാനുള്ള സാധ്യത രണ്ടിരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്

ദിവസേന ആസ്പിരിന്‍  ഉപയോഗിക്കുന്നത് പുരുഷന്മാരില്‍ സ്‌കിന്‍ കാന്‍സര്‍ വരാനുള്ള സാധ്യതകള്‍ ഇരട്ടിയാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഹൃദയ സ്തംഭനവും മറ്റ് രോഗങ്ങള്‍ വരാനുള്ള സാധ്യതകളും ഇവയുടെ ഉപയോഗത്തിലൂടെ കുറയ്ക്കാനാവും എന്നിരിക്കെ പുതിയ കണ്ടെത്തല്‍ ഗവേഷകരെ അത്ഭുതത്തിലാഴ്ത്തിയിരിക്കുകയാണ്. ഹൃദയ സ്തംഭനം വരാനുള്ള സാധ്യതകളും അമാശയ, വന്‍കുടല്‍, പ്രോസ്‌തേറ്റ്, സ്തനം എന്നിവയില്‍ വരുന്ന അര്‍ബുദങ്ങള്‍ക്കുള്ള സാധ്യതകളും കുറയ്ക്കാന്‍ ആസ്പിരിന്‍ ഉപയോഗത്തിലൂടെ സാധിക്കും. 


ആസ്പിരിന്‍ ഉപയോഗിക്കുകയും ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന രണ്ട് ലക്ഷം രോഗികളുടെ മെഡിക്കല്‍ റെക്കോഡ് ഡാറ്റ താരതമ്യം ചെയ്താണ് അന്തിമ ഫലത്തിലെത്തിയത്. 18 നും 89 നും ഇടയില്‍ പ്രായമായ തൊക്ക് രോഗമില്ലാത്തവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തില്‍ അവര്‍ക്കുണ്ടാകുന്ന മാറ്റം നിരീക്ഷിക്കും. 195140 രോഗികളില്‍ 1187 പേര്‍ ദിവസേന 81 മുതല്‍ 325 മില്ലി ഗ്രാം വരെ അസ്പിരിന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ അഞ്ച് വര്‍ഷം കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അസ്പിരിന്‍ ഉപയോഗിക്കുന്ന പുരുഷന്മാരില്‍ തൊക്കു രോഗം വരാനുള്ള സാധ്യത രണ്ടിരട്ടിയാവുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഹൃദയാഘാതം വരാനുള്ള സാധ്യതകള്‍ പുരുഷന്മാരില്‍ കൂടുതലായതിനാല്‍ ആസ്പിരിന്‍ കൂടുതല്‍ ഉപയോഗിക്കുന്നത് പുരുഷന്മാരാണ്. എന്നാല്‍ ഇത് സ്‌കിന്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നതിനാല്‍ ആരോഗ്യ മേഖലയും രോഗികളും ആസ്പിരിന്റെ ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്നാണ് പഠനം നടത്തിയ ചിക്കാഗോയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫെയിന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡെര്‍മറ്റോളജി പ്രൊഫസര്‍ ഡോ. ബീട്രൈസ് നര്‍ഡണ്‍ പറയുന്നത്. എന്നാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്ന ആസ്പിരിന്‍ ചികിത്സ പുരുഷന്മാര്‍ നിര്‍ത്തണം എന്നല്ല ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആസ്പിരിന്‍ പുരുഷന്മാരില്‍ രോഗ സാധ്യത കുറയ്ക്കുമെന്നും സ്ത്രീകളില്‍ കൂട്ടുമെന്നാണ് മുന്‍പത്തെ പരീക്ഷണങ്ങള്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com