കണ്ണില്‍ 11 സെന്റീമീറ്റര്‍ നീളമുള്ള വിര: പുറത്തെടുത്തത് ഒരു മാസം നീണ്ട കഠിനശ്രമത്തിനൊടുവില്‍

ചില പ്രാണികള്‍ കടിക്കുകയോ ദേഹത്തുള്ള മുറിവുകളിലിരിക്കുകയോ ചെയ്യുന്നതു ശരീരത്തില്‍ വിരകള്‍ വളരുന്നതിനു കാരണമാകാം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നുഷ്യരുടെ കണ്ണില്‍ നിന്നും മറ്റ് ശരീശഭാഗങ്ങളില്‍ നിന്നും നീളമുള്ള വിരകളെ കണ്ടെത്തുന്ന സംഭവങ്ങള്‍ നമ്മള്‍ ധാരാളം കേള്‍ക്കുന്നുണ്ട്. എങ്ങനെ ഈ വിരകള്‍ കണ്ണിലും മറ്റും കയറിക്കൂടിയെന്ന് ചിന്തിച്ചിട്ടുണ്ടോ? ചില പ്രാണികള്‍ കടിക്കുകയോ ദേഹത്തുള്ള മുറിവുകളിലിരിക്കുകയോ ചെയ്യുന്നതു ശരീരത്തില്‍ വിരകള്‍ വളരുന്നതിനു കാരണമാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ചെറുപ്രാണികളില്‍ നിന്നും ഏല്‍ക്കുന്ന കടി നിസാരമായി കണ്ട് അവഗണിക്കുകയാണ് പലരുടെയും പതിവ്. എന്നാല്‍ അതത്ര നിസാരമല്ല. അവ നമ്മുടെ ശരീരത്തില്‍ നിക്ഷേപിക്കുന്ന വിരകളുടെ ലാര്‍വയാണു പിന്നീട് വളര്‍ന്നു വിരയായി മാറുന്നത്. ഇടപ്പള്ളി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയില്‍ 11 സെന്റീമീറ്റര്‍ നീളമുള്ള വിരയെയാണ് 23കാരന്റെ കണ്ണില്‍ നിന്നും വിട്രിയോ റെറ്റിന കസള്‍റ്റന്റ് ഡോ. പ്രവീണ്‍ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കണ്ടെത്തി പുറത്തെടുത്തത്. ജലാശയങ്ങള്‍ക്കു സമീപം ഈര്‍പ്പം അധികമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും, പ്രാണികള്‍ അധികമുള്ള സാഹചര്യങ്ങളില്‍ ഇടപഴകുന്നവര്‍ക്കുമാണ് ഇത്തരം വിരകള്‍ ഭീഷണിയാവുന്നത്.

കണ്ണിന് ചെറിയ തോതില്‍ ചുവപ്പ് കണ്ടതിനെ തുടര്‍ന്നാണു രോഗി ഐ ഫൗണ്ടേഷനില്‍ ചികിത്സയ്‌ക്കെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഒരു പ്രശ്‌നവും കണ്ടെത്താനായില്ല. പ്രളയക്കെടുതിക്കു ശേഷമുള്ള സാധാരണ അലര്‍ജിയായി പരിഗണിച്ചെങ്കിലും ഒരാഴ്ചയ്ക്കു ശേഷം കണ്ണില്‍ ചുവപ്പ് വീണ്ടും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ രോഗിയെ പരിശോധിച്ചുകൊണ്ടിരുന്നെങ്കിലും പ്രത്യക്ഷത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

പിന്നീട് കണ്ണില്‍ എന്തോ അനങ്ങുന്നതിന്റെ വിഡിയോ രോഗി തന്നെ മൊബൈലില്‍ എടുത്ത് ഡോക്ടര്‍ പ്രവീണിനു കൈമാറുകയായിരുന്നു. ഈ വിഡിയോ സസൂഷ്മം പരിശോധിച്ചപ്പോള്‍, കണ്ണില്‍ വിരയാണെന്ന് ഉറപ്പിക്കാനായി. ഒരു മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണു വിരയെ കണ്ടെത്തി പുറത്തെടുക്കാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com