ചര്‍മ്മസംരക്ഷണത്തിന് നിങ്ങള്‍ ചെയ്യുന്ന ഈ കാര്യം നിങ്ങളുടെ മുഖത്തിന് തന്നെ അപകടമായേക്കാം 

പതിവായി ഇങ്ങനൊരു ശീലം തുടര്‍ന്നുപോരുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഗുരുതരമായ ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്
ചര്‍മ്മസംരക്ഷണത്തിന് നിങ്ങള്‍ ചെയ്യുന്ന ഈ കാര്യം നിങ്ങളുടെ മുഖത്തിന് തന്നെ അപകടമായേക്കാം 

രീരം തുടയ്ക്കാനുപയോഗിക്കുന്ന തോര്‍ത്ത് കൊണ്ട് മുഖം തുടയ്ക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? അതിനിപ്പോ എന്താ എന്ന് കരുതി നിസാരമായി കാണേണ്ട. പതിവായി ഇങ്ങനൊരു ശീലം തുടര്‍ന്നുപോരുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഗുരുതരമായ ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

മുഖത്തെ ചര്‍മ്മം കൂടുതല്‍ മൃദുലവും സെന്‍സിറ്റീവും ആയതിനാല്‍ ശരീരത്തിലെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ബാക്ടീരിയയും വൈറസുമെല്ലാം മുഖത്തേക്ക് കടക്കാന്‍ എളുപ്പമാണെന്ന് ത്വക്‌രോഗവിദഗ്ധര്‍ പറയുന്നു. ഒരേ തുണി ഉപയോഗിച്ച് ശരീരവും മുഖവും തുടയ്ക്കുമ്പോള്‍ ഇത്തരം ബാക്ടീരിയകള്‍ കൂടുതല്‍ എളുപത്തില്‍ പടരാനിടയാകും. 

മുഖം തുടയ്ക്കാനായി പ്രത്യേകം ഒരു ടവ്വല്‍ മാറ്റിവയ്ക്കണമെന്നും ഇത് വൃത്തിയായി സൂക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു. എല്ലാ ദിവസവും കഴികി വൃത്തിയാക്കി സൂക്ഷിക്കണം. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ ഒരു ദിവസം മുഴുവന്‍ ഒരേ ടവ്വല്‍ ഉപയോഗിക്കുന്നതും അഭികാമ്യമല്ലെന്ന് ഇവര്‍ പറയുന്നു. വൃത്തിയായി കഴുകി ഉണങ്ങിയ ശേഷം മാത്രമേ ഇവ വീണ്ടും ഉപയോഗിക്കാവും എന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com