നിന്നുകൊണ്ടു വെള്ളം കുടിച്ചാല്‍ മഹാപ്രശ്‌നമാണോ? 

നിന്നുകൊണ്ടു വെള്ളം കുടിച്ചാല്‍ മഹാപ്രശ്‌നമാണോ? 
നിന്നുകൊണ്ടു വെള്ളം കുടിച്ചാല്‍ മഹാപ്രശ്‌നമാണോ? 

നിന്നുകൊണ്ടു വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ? ഇങ്ങനെയൊരു സന്ദേശം വ്യാപകമായി പ്രചരിക്കുകയും ചില മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇതിന്റെ യുക്തി ചോദ്യം ചെയ്യുകയാണ് ഡോ. നെല്‍സണ്‍ ജോസഫ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ. എട്ടാം ക്ലാസുവരെ പഠിച്ച ബയോളജി മറന്നതാണ് ഇത്തരം സന്ദേശങ്ങള്‍ വിശ്വസിക്കുന്നതിന്റെ അടിസ്ഥാനമെന്ന് കുറിപ്പില്‍ പറയുന്നു.

നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്: 

വെള്ളം നിന്നോണ്ട് കുടിച്ചാല്‍ മഹാ പ്രശ്‌നമാണെന്ന വാട്‌സാപ് ഫോര്‍വ്വേഡൊക്കെ വാര്‍ത്തയായി വന്നത് ഒരദ്ഭുതമായി തോന്നുന്നില്ല. കടുത്ത മല്‍സരം നമ്മള്‍ തിരിച്ചറിയണമല്ലോ :)

അതെന്തുമാവട്ടെ. ഇപ്പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം. വാര്‍ത്തയിലേത് ഓരോന്നായി എടുക്കാം.

1. ' നിന്ന് വെള്ളം കുടിക്കുമ്പോള്‍ വെള്ളം നേരിട്ട് കുത്തനെ താഴേക്ക് പോകുന്നു. ഇത് ശരീരത്തിന്റെ പലയിടങ്ങളിലേക്കും വെള്ളമെത്തുന്നത് തടയുന്നു '

എട്ടാം ക്ലാസ് വരെ പഠിച്ച ബയോളജി മറന്നതാണു പ്രശ്‌നം. ദഹനേന്ദ്രിയവ്യവസ്ഥയെക്കുറിച്ച് അടിസ്ഥാന അറിവുള്ള ഒരാള്‍ക്ക് കുത്തനെയുള്ള ഈ പോക്ക് ഏതായാലും നടക്കില്ലെന്നുള്ളത് ഉറപ്പാണ്.

അന്നനാളവും ആമാശയവും പിന്നെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന ചെറുകുടലും കഴിഞ്ഞല്ലേ വന്‍കുടലിലെത്തുകയുള്ളൂ.

അന്നനാളം ഒരു പി.വി.സി പൈപ്പ് പോലെ സ്മൂത്തായങ്ങനെ കിടക്കുകയാണെന്ന് തോന്നിയാല്‍ മുകളില്‍ നിന്ന് വെള്ളമൊഴിക്കുമ്പൊ ആമാശയത്തിന്റെ ഭിത്തിയില്‍ വന്ന് ശക്തിയായിടിച്ച് തട്ടിത്തെറിക്കുമെന്നൊക്കെ തോന്നാം. അതല്ല പക്ഷേ വാസ്തവം.

കുപ്പിയില്‍ നിന്ന് കമിഴ്ത്തുന്നതും സ്‌ട്രോ വച്ച് കുടിക്കുന്നതുമൊക്കെ ആമാശയത്തിലെത്തുന്നത് വെറുതെയങ്ങ് ഒഴുകിപ്പോവുകയല്ല.

കുടിക്കുമ്പൊ മൂക്കിലൂടെ തിരിച്ച് വരാതെയും ശ്വാസകോശത്തിലേക്ക് കയറിപ്പോകാതെയും ഭക്ഷണവും വെള്ളവും ആമാശയത്തിലെത്തുന്നത് ഒരു കോര്‍ഡിനേറ്റഡായ, സങ്കീര്‍ണ്ണമായ പ്രക്രിയയുടെ അനന്തരഫലമായാണ്

2. ' നേരിട്ട് വെള്ളം താഴേക്കെത്തുന്നതോടെ ഈ ശുദ്ധീകരണ പ്രക്രിയ അവതാളത്തിലാകുമത്രേ. ഇത് ക്രമേണ വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ചെറിയരീതിയില്‍ ബാധിക്കുന്നു. വെള്ളത്തില്‍ നിന്ന് ശരീരത്തിന് പ്രത്യേകം ലഭിക്കേണ്ട പോഷകങ്ങളും വിറ്റാമിനുകളുമൊക്കെയുണ്ട് '

ആ അത്രേ ആണു കിടു. ആകുമത്രേ. . .വെള്ളം നേരിട്ട് കുത്തിയൊലിച്ച് എത്തുകയല്ലെന്ന് വ്യക്തമായ സ്ഥിതിക്ക് മറ്റ് സംഗതികളും വ്യത്യാസം വരുമല്ലോ.

വെള്ളം  ശുദ്ധീകരിച്ച വെള്ളത്തില്‍ നിന്ന് ശരീരത്തിനു ലഭിക്കേണ്ട വൈറ്റമിനുകളൊന്നുമില്ല. വൈറ്റമിനുകള്‍ ശരീരത്തിനു ലഭിക്കാന്‍ ഓരോ വൈറ്റമിനും കൃത്യമായ സ്രോതസുകളുണ്ട്. വളരെ വേഗത്തില്‍ അകത്തുകൂടി പോവുന്നെന്ന അടുത്ത വാചകവും അവാസ്തവമാകയാല്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്ന് കരുതുന്നു.

വെള്ളം മാലിന്യങ്ങളെ പുറന്തള്ളാനുള്ള മാദ്ധ്യമമായി വൃക്കകള്‍ ഉപയോഗിക്കുന്നുണ്ടെന്നത് ഒരു പരിധിവരെ ശരി. പക്ഷേ മാലിന്യനിര്‍മാര്‍ജനം വൃക്കകളുടെ മാത്രം പണിയല്ല. അതീ വെള്ളമൊഴിച്ച് കഴുകുന്നത്ര സിമ്പിളുമല്ല. അതുപോലെതന്നെയാണ് ഓക്‌സിജന്റെയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെയുമൊക്കെ കാര്യവും

ഇരുന്ന് വെള്ളം കുടിച്ചാലും നിന്ന് കുടിച്ചാലും അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ഒരേപോലെതന്നെയാണുണ്ടാവുകയെന്ന ഒരു സിമ്പിള്‍ ലോജിക് മാത്രം ഓര്‍മ്മയിലുണ്ടായാല്‍ ആയുസ് തീരുന്ന വ്യാജസന്ദേശത്തിന്റെ ഇംഗ്ലീഷ് വേര്‍ഷനും ഇന്റര്‍ന്നെറ്റില്‍ ലഭ്യമാണ്

ജട: അതിനിയില്‍ കണ്ട ഒരു തമ്മിലടികണ്ട് ചിരിച്ചുപോയി. അയ്യായിരം വര്‍ഷത്തെ പാരമ്പര്യക്കാരും 1400 വര്‍ഷക്കാരും തമ്മില്‍ പൊരിഞ്ഞ അടി. അവകാശത്തര്‍ക്കം.ആരാണാദ്യം പറഞ്ഞതെന്നറിയാന്‍.

ആയുര്‍വേദത്തിലൊക്കെ ശരിക്കും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്തോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com