ഹാപ്പിയാവണോ? പഴങ്ങളും പച്ചക്കറികളും ശീലമാക്കൂ

ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഒരുഭാഗം നിശ്ചയമായും പച്ചക്കറികള്‍ക്കായോ, പഴവര്‍ഗ്ഗങ്ങള്‍ക്കായോ നീക്കി വയ്‌ക്കേണ്ടതുണ്ട്. ഏഴെട്ട് ദിവസം നടക്കാന്‍ പോകുന്നതിന്റെ ഗുണം പച്ചക്കറിയോ പഴവര്‍ഗ്ഗങ്ങളോ കഴിക്കുന്നത് കാ
ഹാപ്പിയാവണോ? പഴങ്ങളും പച്ചക്കറികളും ശീലമാക്കൂ


ഴങ്ങളും പച്ചക്കറികളും ശീലമാക്കുന്നത് സന്തോഷം വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും ഫലവര്‍ഗങ്ങള്‍ നല്‍കുന്നുവെന്നാണ് ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. 

അഞ്ച് വര്‍ഷമെടുത്താണ് ഈ ഗവേഷണം സംഘം പൂര്‍ത്തിയാക്കിയത്. ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഒരുഭാഗം നിശ്ചയമായും പച്ചക്കറികള്‍ക്കായോ, പഴവര്‍ഗ്ഗങ്ങള്‍ക്കായോ നീക്കി വയ്‌ക്കേണ്ടതുണ്ട്. ഏഴെട്ട് ദിവസം നടക്കാന്‍ പോകുന്നതിന്റെ ഗുണം പച്ചക്കറിയോ പഴവര്‍ഗ്ഗങ്ങളോ കഴിക്കുന്നത് കാരണം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതെങ്കിലും ഒരു പഴമോ, ഒരു കപ്പ് വേവിക്കാത്ത പച്ചക്കറിയോ, അരക്കപ്പ് വെന്ത പച്ചക്കറിയോ കഴിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. അതായത് ഏതെങ്കിലും തരത്തിലുള്ള സാലഡോ, പഴമോ അകത്താക്കിയാല്‍ ഹാപ്പിയായി നടക്കാമെന്ന് സാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com