ഗര്‍ഭകാലത്ത് ലിപ്സ്റ്റിക്കും മോയിസ്ചറൈസറും ഒന്നും വേണ്ട; കുഞ്ഞിന്റെ ചലനശേഷി അപകടത്തിലാകും 

പെണ്‍ക്കുട്ടികളിലാണ് ഇതുമൂലമുള്ള തകരാര്‍ കൂടുതല്‍ കാണപ്പെടുന്നതെന്നും പഠനം
ഗര്‍ഭകാലത്ത് ലിപ്സ്റ്റിക്കും മോയിസ്ചറൈസറും ഒന്നും വേണ്ട; കുഞ്ഞിന്റെ ചലനശേഷി അപകടത്തിലാകും 

ര്‍ഭകാലത്ത് ലിപ്സ്റ്റിക്, മോയിസ്ചറൈസര്‍ തുടങ്ങിയ മേക്കപ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ദോഷകരമാണെന്ന് പഠനം. ഇവ കുഞ്ഞുങ്ങളുടെ ചലനശേഷിയെ ബാധിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. താലേറ്റ് (Phthalates) വിഭാഗത്തില്‍ പെടുന്ന രാസവസ്തുക്കള്‍ ശരീരത്തില്‍ കടക്കുന്നതുകൊണ്ട് ഇത്തരം വസ്തുക്കള്‍ ഗര്‍ഭകാലത്ത് ഉപയോഗിക്കരുതെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. 

പെണ്‍ക്കുട്ടികളിലാണ് ഇതുമൂലമുള്ള തകരാര്‍ കൂടുതല്‍ കാണപ്പെടുന്നതെന്നും പഠനം വിലയിരുത്തി. കുട്ടിക്കാലത്ത് ഇത്തരം തകരാറുകള്‍ പ്രകടമായി കാണാന്‍ കഴിയുമെന്നും കായിക രംഗങ്ങളില്‍ കുട്ടിയുടെ പങ്കാളിത്തം കുറയാന്‍ ഇത് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. ചലന ശേഷിയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളില്‍ ആത്മവിശ്വാസക്കുറവ് കാണപ്പെടുന്നുണ്ടെന്നും. സമ്മര്‍ദ്ദം ഉയര്‍ന്ന് ഇവരില്‍ പലരും വിഷാദാവസ്ഥയിലേക്ക് കടക്കാറുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ലിപ്സ്റ്റിക് പോലുള്ളവ കുറഞ്ഞ തോതില്‍ ഉപയോഗിച്ചാല്‍ പോലും താലേറ്റ് ഘടകങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇത്തരം ഉല്‍പന്നങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമമെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com