എബോളയും മെര്‍സും ഇന്ത്യയില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത; ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്‌

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മാരകമായ 10 വൈറസ്  രോഗങ്ങള്‍ ഇന്ത്യയിലും വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്
എബോളയും മെര്‍സും ഇന്ത്യയില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത; ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്‌

ന്യൂഡല്‍ഹി: എബോളയും മെര്‍സും ഉള്‍പ്പെടെയുള്ള മാരകമായ പകര്‍ച്ച വ്യാധികള്‍ ഇന്ത്യയില്‍ പടര്‍ന്നു പിടിച്ചേക്കാമെന്ന് ആരോഗ്യ ഗവേഷകരുടെ മുന്നറിയിപ്പ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മാരകമായ 10 വൈറസ് രോഗങ്ങള്‍ ഇന്ത്യയിലും വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവയിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഞ്ഞപ്പനി, പക്ഷിപ്പനി എന്നീ രോഗങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 

എബോളയും, മെര്‍സുമെല്ലാം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര വര്‍ധിച്ചതാണ് അവ ഇന്ത്യയിലേക്കും എത്താനുള്ള സാധ്യത വര്‍ധിപ്പിച്ചത് എന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവെ പറയുന്നു. എബോള പടര്‍ന്നു പിടിച്ച യുഗാണ്ടയില്‍ 30,000ളം ഇന്ത്യക്കാരാണ് കഴിയുന്നത്. സൗദി അറേബ്യയിലാണ് മെര്‍സ് വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

വവ്വാലുകളാണ് മെര്‍സ് വൈറസിന്റെ വാഹകര്‍. ഒട്ടകങ്ങളുമായി ഇടപഴകുന്നതും രോഗം പടരുന്നതിന് കാരണമാവുന്നു. എന്നാല്‍, ഏത് സ്ഥിതിവിശേഷവും നേരിടാന്‍ ഇന്ത്യ പ്രാപ്തരാണെന്ന് ഡോ.ഭാര്‍ഗവെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com